ശരിയായി ഉപയോഗിച്ചാല്‍ വഴിയില്‍ പെടില്ല; ഗൂഗിള്‍ മാപ്പിലെ ഈ പ്രധാനപ്പെട്ട ഫീച്ചര്‍ ഉപയോഗിക്കൂ……
ഗൂഗിള്‍ മാപ്പിലെ ഈ പ്രധാനപ്പെട്ട ഫീച്ചര്‍ ഉപയോഗിക്കൂ……
നമ്മുടെ നാട്ടിലുള്ള പല സ്ഥലങ്ങള്‍ പോലും കൃത്യമായി അറിയാത്തവരാകും ഒട്ടുമിക്ക പേരും. കാലങ്ങളായി ശീലിച്ചുപോരുന്ന എകദേശ ധാരണ വെച്ച് പോകുന്ന രീതി മാറ്റി ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കുകയാണ് ഇന്ന് ആളുകള്‍ ചെയ്യുന്നത്. അതേ ഗൂഗിള്‍ മാപ്പ് തന്നെ വഴിതെറ്റിച്ച കഥയുമുണ്ട്. എന്നാല്‍ ഗൂഗിള്‍ മാപ്പിന്റെ ചില ഫീച്ചറുകള്‍ മനസിലാക്കി ഉപയോഗിച്ചാല്‍ ഈ പ്രതിസന്ധി സുഗമായി തരണം ചെയ്യാം.
പലപ്പോഴും റേഞ്ച് നഷ്ടപ്പെടുന്നതാണ് പലപ്പോഴും യാത്രയ്ക്ക ബുദ്ധിമുട്ടുണ്ടാക്കുന്നത്. യാത്ര ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഓഫ്‌ലൈന് മാപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് വയ്ക്കുന്നത് നല്ലതാണ്. ഗൂഗില്‍ മാപ്പില്‍ ചില പ്രത്യേക നഗരങ്ങളുടെ മാപ്പ് ഡൗണ്‍ലോഡ് ചെയ്ത് വയ്ക്കാനാകും.
കൂടാതെ യാത്രയ്ക്കനുസരിച്ച് അനുയോജ്യമായ മാപ്പ് തിരഞ്ഞെടുക്കണം. ഹൈവേയിലുള്ള യാത്രയാണെങ്കില്‍ ഡിഫോള്‍ട്ട് മാപ്പ് ആയിരിക്കും ഉചിതം. ഒരു അപാര്‍ട്‌മെന്റോ കെട്ടിടമോ മറ്റോ കണ്ടെത്താന്‍ ആണെങ്കില്‍ സാറ്റലൈറ്റ് മാപ്പ് ഓപ്ഷനാണ് നല്ലത്.
ഒരു നഗരത്തിലൂടെയുള്ള യാത്രയാണെങ്കില്‍ തിരക്ക്,ട്രാഫിക് എന്നിവയെക്കുറിച്ച് അറിയാന്‍ ട്രാഫിക് എന്നിവയെക്കുറിച്ച് അറിയാന്‍ ട്രാഫിക് എന്ന ഓപ്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കുക. ട്രാഫിക്കനുസരിച്ച് എത്തിച്ചേരാന്‍ കണക്കാക്കിയ സമയം വ്യത്യാസപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."