നൂറിലേറെ ജീവനക്കാർക്ക് സൗജന്യ ഉംറ സമ്മാനിച്ച് അബുദാബിയിലെ സ്ഥാപനം
നൂറിലേറെ ജീവനക്കാർക്ക് സൗജന്യ ഉംറ സമ്മാനിച്ച് അബുദാബിയിലെ സ്ഥാപനം
അബുദാബി: നൂറിലേറെ ജീവനക്കാർക്ക് സൗജന്യ ഉംറ തീർത്ഥാടനം വാഗ്ദാനം ചെയ്‌ത് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ഹെൽത്ത് കെയർ പ്ലാറ്റ്‌ഫോമായ പ്യുവർ ഹെൽത്ത്. അബുദാബി ആസ്ഥാനമായുള്ള സ്ഥാപനമാണ് നൂറിലധികം ജീവനക്കാർക്ക് എല്ലാ ചെലവുകളും വഹിച്ച് ഉംറ ചെയ്യാം അവസരം നൽകുന്നത്.
തെരഞ്ഞെടുക്കപ്പെട്ട നൂറിലേറെ ജീവനക്കാർക്കാണ് ഉംറക്ക് അവസരമൊരുക്കിയത്. നാല് ദിവസത്തെ തീർഥാടനത്തിൽ വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും സന്ദർശിക്കും. മുമ്പ് ഉംറയോ ഹജ്ജോ ചെയ്യാൻ അവസരം ലഭിക്കാത്ത ജീവനക്കാർക്ക് അവരുടെ സ്വപ്നയാത്രയാണ് കമ്പനി സൗജന്യമായി നൽകുന്നത്.
“ഇതൊരു അത്ഭുതകരമായ അനുഭവമാണ്,” ഉംറക്ക് അവസരം ലഭിച്ച ഫാർമസിസ്റ്റായ താഹിറ കൊകാബ് പറഞ്ഞു.
"റമദാനിൽ, എനിക്ക് ഉംറ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അപ്പോൾ നടന്നില്ല. എന്നാൽ ഇപ്പോൾ സംഭവിച്ചു," ഇൻഷുറൻസ് മാനേജർ സാറാ സെബായ് കുറിച്ചു.
ജീവനക്കാരുടെ ക്ഷേമത്തിനും സന്തോഷത്തിനും വേണ്ടിയുള്ള കമ്പനിയുടെ പ്രതിബദ്ധത മാത്രമാണ് ഇതിലൂടെ നടപ്പിലാക്കാൻ ശ്രമിച്ചതെന്ന് പ്യുവർ ഹെൽത്ത് ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷൈസ്ത ആസിഫ് പറഞ്ഞു.
പ്യുവർ ഹെൽത്ത് ജീവനക്കാർക്ക് വ്യക്തിപരമായും തൊഴിൽപരമായും അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു പരിപോഷിപ്പിക്കുന്ന അന്തരീക്ഷം വളർത്തിയെടുക്കുന്നുവെന്ന് ഷൈസ്ത അഭിപ്രായപ്പെട്ടു.
അബുദാബിയിലും വടക്കൻ എമിറേറ്റുകളിലും ഉടനീളമുള്ള ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ശൃംഖലയാണ് പ്യുവർ ഹെൽത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."