പറക്കാൻ തയ്യാറെടുത്തോളൂ; 25000 ദിർഹം വരെ ശമ്പളവുമായി ദുബായ് ഹോസ്പിറ്റാലിറ്റി വിളിക്കുന്നു
പറക്കാൻ തയ്യാറെടുത്തോളൂ; 25000 ദിർഹം വരെ ശമ്പളവുമായി ദുബായ് ഹോസ്പിറ്റാലിറ്റി വിളിക്കുന്നു
ദുബായ്: ഹോസ്പിറ്റാലിറ്റി മേഖലയിൽ വമ്പൻ തൊഴിൽ സാധ്യതകൾ തുറന്നിട്ട് ദുബായ്. ഐടി, ഫിനാൻസ്, മാർക്കറ്റിംഗ്, മാനേജ്‌മെന്റ് എന്നിവയിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്കാണ് ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിൽ പുതിയ അവസരങ്ങൾ ഒരുങ്ങുന്നത്.
വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ അഭിപ്രായത്തിൽ 2023-ൽ ഏകദേശം 7,000 തൊഴിലവസരങ്ങൾ ഉണ്ടാകും. ഇതോടെ ട്രാവൽ, ടൂറിസം റോളുകളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 758,000-ൽ എത്തിക്കാനാണ് ശ്രമം. മറ്റ് വ്യവസായങ്ങളിൽ നിന്ന് വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ കൊണ്ടുവരുന്നതിലൂടെ ഹോസ്പിറ്റാലിറ്റി മേഖലകൾക്ക് കൂടുതൽ വളരാനുള്ള അവസരമുണ്ടാകും.
റൊട്ടാന പോലുള്ള ഹോട്ടൽ - ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകൾ, ബുർജ് ഖലീഫ, ഹിൽട്ടൺ, റാഡിസൺ ഗ്രൂപ്പ് ഓഫ് ഹോട്ടലുകൾ, കൂടാതെ ട്രാവൽ കൺസൾട്ടന്റുകൾ, ഏജൻസികൾ, വിനോദ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം തന്നെ അവരുടെ ജോലി ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റ് തുടങ്ങിയിട്ടുണ്ട്. 2023-ൽ ദുബായിലെ ഹോട്ടൽ മേഖലയിൽ മാത്രം 14,845 മുറികൾ കൂടി പുതുതായി വരുന്നതിനാൽ ജീവനക്കാരുടെ ആവശ്യങ്ങൾ വർധിക്കും.
മികച്ച പാക്കേജുകൾ നൽകിയാണ് പുതിയ ഹോട്ടലുകൾ തൊഴിലാളികളെ നിയമിക്കുന്നത്. പുതിയ ഹോട്ടലുകൾ പലപ്പോഴും പ്രതിഭകളെ ആകർഷിക്കാൻ കൂടുതൽ മത്സരാധിഷ്ഠിത പാക്കേജുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. അതിനാൽ പഴയ ഹോട്ടലുകൾ അവരോട് മത്സരിക്കുകയാണ് - ഐഎച്ച്ജി ഹോട്ടൽസ് ആൻഡ് റിസോർട്‌സിലെ ഹ്യൂമൻ റിസോഴ്‌സ് ക്ലസ്റ്റർ ഡയറക്ടർ മനോഹർ റോച്ച് പറയുന്നു.
പരമ്പരാഗത രീതിയിലുള്ള റിക്രൂട്ട്മെന്റ് ആണ് നടക്കുന്നത്. സ്റ്റാഫിംഗ് ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ലിങ്ക്ഡ്ഇൻ പോലുള്ള സോഷ്യൽ ഡിജിറ്റൽ പ്ലാറ്റുഫോമുകൾ ഉപയോഗിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള ഡാറ്റ പ്രകാരം യുഎഇയിൽ 30,000 ഹോസ്പിറ്റാലിറ്റി പ്രൊഫൈലുകൾ മാത്രമേയുള്ളൂ. അതിൽ 6,000 പേർ പാചക തൊഴിലാളികളാണ്. എന്നാൽ യഥാർത്ഥ കണക്ക് ഇതിനേക്കാൾ എത്രയോ മുകളിലാണ്.
മികച്ച ശമ്പളം ലഭിക്കുന്ന മേഖലായാണ് ഹോസ്പിറ്റാലിറ്റി മേഖല. നിലവിൽ ശമ്പളം മുൻ വർഷങ്ങളെ അപേക്ഷിച്ച് വർധിച്ചിട്ടുണ്ട് എന്ന നല്ല വാർത്തയാണ് പുറത്തുവരുന്നത്. തൊഴിൽ വിദഗ്ദർ പറയുന്നതനുസരിച്ച്, ശരാശരി ശമ്പളം 2019-2020 ലെ 6,900 ദിർഹത്തിൽ നിന്ന് ഈ വർഷം 8,500 ദിർഹമായി ഉയരും.
ഹോസ്പിറ്റാലിറ്റിയിലെ മേഖലയിലെ ഏകദേശ ശമ്പള നിരക്ക് ഇങ്ങനെയാണ്:
- ട്രാവൽ ആൻഡ് ടൂറിസം സെയിൽസ് മാനേജർ: 8,500 ദിർഹം മുതൽ 10,000 ദിർഹം വരെ
- ടിക്കറ്റിംഗ് ഏജന്റ്: 3,000 മുതൽ 4,500 ദിർഹം വരെ
- ഹോട്ടൽ മാനേജർ: 18,700 മുതൽ 20,000 ദിർഹം വരെ
- ഐടി മാനേജർ: 17,000 മുതൽ 26,000 ദിർഹം വരെ
- കൺസിയർജ് മാനേജർ: 6,000 മുതൽ 7,500 ദിർഹം വരെ
- ഹോട്ടൽ ക്ലീൻനസ് സൂപ്പർവൈസർ: 5,000 മുതൽ 6,000 ദിർഹം വരെ
- ക്ലബ് ജനറൽ മാനേജർ: 12,000 മുതൽ 15,000 ദിർഹം വരെ
- ഹോട്ടൽ റിസപ്ഷനിസ്റ്റ്: 4,000 മുതൽ 5,000 ദിർഹം വരെ
- സ്പാ മാനേജർ: 10,000 മുതൽ 15,000 ദിർഹം വരെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."