ഡ്രൈവറില്ലാ കാര്‍; റോഡില്‍ പരീക്ഷണത്തിന് അനുമതി നല്‍കി യു.എ.ഇ ക്യാബിനറ്റ്
അബുദാബി: യു.എ.ഇയില്‍ ഡ്രൈവറില്ലാ കാറുകള്‍ക്ക് റോഡില്‍ ആദ്യമായി പരീക്ഷണത്തിന് അനുമതി നല്‍കി യു.എ.ഇ ക്യാബിനറ്റ്. ജൂലൈ മൂന്നിന് നടന്ന ക്യാബിനറ്റ് മീറ്റിങ്ങില്‍ യു.എ.ഇയുടെ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രസ്തുത പരീക്ഷണത്തിന് അനുമതി നല്‍കുന്നതായി പ്രഖ്യാപിച്ചത്. രാജ്യത്ത് ആദ്യമായി റോഡില്‍ ഡ്രൈവറില്ലാ കാറുകള്‍ പരീക്ഷിക്കുന്നതിനായി വീ റൈഡ് എന്ന കമ്പനിക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.
അതിനൊപ്പം തന്നെ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായുളള ദേശീയ പോളിസി, ഇലക്ട്രിക്ക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായിട്ടുളള ശ്യംഖല രൂപികരിക്കല്‍, ഇ.വി മാര്‍ക്കറ്റിന്റെ നിയന്ത്രണം,ഹരിതഗൃഹ വാതകങ്ങളുടെ ഉപഭോഗത്തില്‍ കുറവ് വരുത്തുക തുടങ്ങിയ കാര്യങ്ങളിലെ നയരൂപീകരണവും ക്യാബിനറ്റ് മീറ്റിങ്ങില്‍ നടന്നു.
'ലോകം അതിവേഗം വികസിക്കുന്നതിനനുസരിച്ച്, നമ്മുടെ ചലനാത്മകതയും മാറുന്നു. വരും വര്‍ഷങ്ങളില്‍, രാജ്യത്തിനുള്ളിലെ ജനങ്ങളുടെ ജീവിതത്തിലും സഞ്ചാരത്തിലും കാര്യമായ മാറ്റങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമം, സുഖം, ജീവിത നിലവാരം എന്നിവ ഞങ്ങളുടെ ഗവണ്‍മെന്റിന്റെ അജണ്ടയില്‍ മുന്‍ഗണനയായി തുടരും, ''ശൈഖ് മുഹമ്മദ് ക്യാബിനറ്റില്‍ പറഞ്ഞു.
ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലോകമാകെ 26ഓളം നഗരങ്ങളില്‍ സാന്നിധ്യമുളള കമ്പനിയായ വീറൈഡ്, യു.എ.ഇയില്‍ അബുദാബിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഡ്രൈവറില്ലാ കാറുകള്‍ക്കായുളള സോഫ്റ്റ്‌വെയറുകളും, ഹാര്‍ഡ് വെയറുകളും നിര്‍മ്മിച്ച് നല്‍കുന്ന കമ്പനിയാണ് വീറൈഡ്.
ലെവല്‍ ഫോര്‍ ഡ്രൈവിങ്ങ് എന്നറിയപ്പെടുന്ന, ഈ ഡ്രൈവിങ്ങ് രീതിയില്‍ മനുഷ്യന് നിയന്ത്രണത്തിനായി അഭ്യര്‍ത്ഥന നല്‍കാന്‍ സാധിക്കും. ഇത്തരം കാറുകള്‍ക്ക് കോക്ക്പിറ്റ് ഉണ്ടെങ്കിലും മിക്കവാറും ഒട്ടുമിക്ക സാഹചര്യങ്ങളിലും കാറിന് തന്നെ സ്വയം ഡ്രൈവ് ചെയ്യാന്‍ സാധിക്കുന്നതാണ്.
Content Highlights:uae cabinet approves testing of self driving vehicles on its roads
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."