യുഎഇ അർധവാർഷിക സ്വദേശിവത്കരണം പൂർത്തിയാക്കാൻ ഇനി മൂന്ന് ദിവസം കൂടി; നടപ്പാക്കിയില്ലെങ്കിൽ കാത്തിരിക്കുന്നത് വൻപിഴ
യുഎഇ അർധവാർഷിക സ്വദേശിവത്കരണം പൂർത്തിയാക്കാൻ ഇനി മൂന്ന് ദിവസം കൂടി; നടപ്പാക്കിയില്ലെങ്കിൽ കാത്തിരിക്കുന്നത് വൻപിഴ
അബുദാബി: യുഎഇയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഒരു ശതമാനം സ്വദേശിവത്കരണം പൂർത്തിയാക്കാനുള്ള സമയപരിധി ജൂലൈ 7ന് അവസാനിക്കും. അർധവാർഷിക സ്വദേശിവത്കരണം നിശ്ചിത തീയതിക്കകം പൂർത്തിയാക്കണമെന്ന് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഓർമിപ്പിച്ചു. പെരുന്നാൾ അവധിയായതിനാൽ ജൂൺ 30 ന് അവസാനിക്കേണ്ട സമയം ജൂലൈ 7ലേക്കു നീട്ടുകയായിരുന്നു.
ഒരു വർഷം രണ്ട് ശതമാനം സ്വദേശിവത്കരണമാണ് നടപ്പാക്കേണ്ടത്. രണ്ട് ഘട്ടങ്ങളിലായി ഓരോ ശതമാനം വീതം ഇത് നടപ്പാക്കാം. കഴിഞ്ഞ വർഷം മുതലാണ് ഇത് നടപ്പിലാക്കാൻ തുടങ്ങിയത്. അതിനാൽ 2022ലെ 2% ഉൾപ്പെടെ മൊത്തം 3% സ്വദേശിവത്കരണമാണ് നടപ്പാക്കേണ്ടത്. കഴിഞ്ഞ വർഷം നിയമം കർശനമായിരുന്നിലെങ്കിലും ഈ വർഷം നിയമം കർശനമായി തന്നെ നടപ്പിലാക്കും.
നിയമം പാലിക്കാത്ത കമ്പനിക്ക് ആളൊന്നിന് അർധ വാർഷിക പിഴയായി 42,000 ദിർഹം വീതം ചുമത്തുമെന്നാണ് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതേസമയം നിശ്ചിത അനുപാതത്തെക്കാൾ കൂടുതൽ സ്വദേശിവത്കരണം നടപ്പാക്കുന്നവർക്ക് സർക്കാർ ഫീസിൽ ഇളവ് ഉൾപ്പെടെ വൻ ആനുകൂല്യങ്ങളും നൽകിവരുന്നു.
ഇമാറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ (നാഫിസ്) സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ പദ്ധതിയുടെ ഭാഗമായാണ് നിലവിൽ സ്വകാര്യവത്കരണം നടപ്പാക്കി വരുന്നത്. 5 വർഷത്തിനകം സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ അനുപാതം 10% ആക്കുകയാണ് ലക്ഷ്യം. 50 ജീവനക്കാരിൽ കൂടുതൽ ഉള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവത്കരണം നടത്തണമെന്നാണ് നിയമം. 2022 ലായിരുന്നു പദ്ധതി ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."