കുട്ടികള്‍ക്ക് ബുദ്ധിമുട്ടാകും; മഴയുണ്ടെങ്കില്‍ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കണം; കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശവുമായി മന്ത്രി
മഴയുണ്ടെങ്കില്‍ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കണം; കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശവുമായി മന്ത്രി
കോട്ടയം: മഴയുണ്ടെങ്കില്‍ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കുന്ന നയം ജില്ലാ കളക്ടര്‍മാര്‍ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. രാവിലെ അവധി പ്രഖ്യാപിച്ചാല്‍ കുട്ടികള്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ദേഹത്ത് മരം വീണ് മരിച്ച ആയിഷത്ത് മിന്‍ഹയുടെ പിതാവുമായി സംസാരിച്ചിരുന്നുവെന്നും സാധ്യമായ സഹായമെല്ലാം സര്‍ക്കാര്‍ കുടുംബത്തിനായി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. മഴ മുന്നൊരുക്കത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റിയിരുന്നുവെന്നും ഇന്നലെ കടപുഴകിയ മരം അപകടാവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തില്‍ ഇല്ലായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കനത്ത മഴയില്‍ ചിറയിന്‍കീഴ് അഴൂര്‍ ഗവ.ഹൈസ്‌കൂള്‍ വളപ്പിലെ മരം കടപുഴകി വീണു. സ്‌കൂളിന്റെ മതിലിലേക്കാണ് മരം വീണത്. ക്ലാസ് നടക്കുമ്പോഴായിരുന്നു അപകടം. ആര്‍ക്കും പരുക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."