കനത്ത ചൂടില്‍ അറബ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മണ്‍സൂണ്‍ ഒരുക്കത്തിന് കേരള ടൂറിസം
കനത്ത ചൂടില്‍ അറബ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മണ്‍സൂണ്‍ ഒരുക്കത്തിന് കേരള ടൂറിസം
കേരളത്തിലേയ്ക്ക് അറബ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതിയുമായി വിനോദസഞ്ചാരവകുപ്പ്. ഇതിന്റെ ഭാഗമായി അറബ് രാജ്യങ്ങളില്‍ പ്രചരണം നടത്താന്‍ ഏഴ് കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തി. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ സംസ്ഥാനം പ്രതീക്ഷിക്കുന്നത്. ദുബൈ, ദോഹ എന്നീ പ്രധാന വിമാനത്താവളങ്ങളിലും അറബ് റേഡിയോകളിലൂടെയും ദൃശ്യമാധ്യമങ്ങള്‍ വഴിയും കേരളത്തിലെ മണ്‍സൂണ്‍ ടൂറിസത്തെക്കുറിച്ച് പ്രചാരണം നടത്താനാണ് ലക്ഷ്യം.
ഗള്‍ഫ് രാജ്യങ്ങളില്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ കനത്ത ചൂട് കേരളത്തിലെ വിനോദ മേഖലക്ക് അനുഗ്രഹമാകുമെന്നാണ് വിലയിരുത്തല്‍. ഈ സമയത്താണ് മികച്ച കാലാവസ്ഥയുള്ള കേരളമുള്‍പ്പെടെയുള്ള ഡെസ്റ്റിനേഷനുകള്‍ അവധിക്കാലം ചെലവിടാന്‍ അറബ് സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്നത്. ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍ മണ്‍സൂണില്‍ പെടുന്നതിനാലാണ് വിനോദ സഞ്ചാര വകുപ്പ് മണ്‍സൂണ്‍ ടൂറിസത്തിന് വഴിയൊരുക്കുന്നത്.
കൂടാതെആയുര്‍വേദ ചികിത്സ, വെല്‍നെസ് ടൂറിസം എന്നിവയ്ക്കും അനുയോജ്യമായ കാലാവസ്ഥയാണ് ഇക്കാലയളവിലുള്ളത്. മേയില്‍ അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്ത കേരള ടൂറിസം റിയാദ്, ദമാം, മസ്‌കത്ത് എന്നിവിടങ്ങളില്‍ റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു.സഞ്ചാരികളുടെ ഈ അഭിരുചി കണക്കിലെടുത്തുള്ള ആകര്‍ഷകമായ പാക്കേജുകള്‍ ഒരുക്കും. 2019 ല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒന്നര ലക്ഷത്തോളം സഞ്ചാരികള്‍ കേരളത്തില്‍ എത്തിയിരുന്നു. കൊവിഡിനുശേഷം ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ റെക്കോഡ് നേട്ടമാണ് കേരളത്തിനുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."