മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ആശങ്കയില്‍
തിരൂര്‍: രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് സമാധാനം നഷ്ടപ്പെട്ട തീരമേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി. തീരദേശത്തെ നിരവധി വീടുകളാണ് സംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ടത്. അക്രമത്തിനിരയായ വീടുകള്‍ മുഴുവന്‍ നശിപ്പിച്ചതിനാല്‍ താമസയോഗ്യമല്ലാതായിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സി.പി.എം- മുസ്‌ലിം ലീഗ് സംഘര്‍ഷമുണ്ടായത്.
സ്വര്‍ണവും പണവും മോഷ്ടിച്ച സി.പി.എം സംഘം വിദ്യാര്‍ഥികളുടെ പുസ്തകങ്ങള്‍ നശിപ്പിക്കുകയും സ്‌കൂള്‍ ബാഗുകള്‍പോലും മോഷ്ടിക്കുകയും ചെയ്തതയി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു.
വാതില്‍, ജനല്‍, തുടങ്ങിയവ തകര്‍ത്തതിനാല്‍ സ്വന്തം വീടുകളില്‍ താമസിക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് പലരും. ഒരു പ്രദേശത്തെ ഇരുപതോളം വീടുകള്‍ അക്രമത്തിനിരയായതിനാല്‍ അയല്‍വാസികളുടെ വീടുകളില്‍ ആശ്രയിക്കാന്‍ പോലും സാധിക്കാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. പലരും ബന്ധുവീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. പാചകം ചെയ്യാന്‍ പാത്രങ്ങളില്ലാത്തവരും ഇവരുടെ കൂട്ടത്തിലുണ്ട്. അവധിക്ക് നാട്ടിലെത്തിയവരുടെ പാസ്‌പോര്‍ട്ടടക്കം കവര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. അവധി കഴിയുന്നതിന് മുമ്പ് പാസ്‌പോര്‍ട്ടും മറ്റുരേഖകളും ശരിയാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പലരും. ഇവ നടന്നില്ലെങ്കിലും പലരുടെയും ജീവിതം കൂടുതല്‍ ദുരിതത്തിലാകും. സംഘര്‍ഷത്തെ തുടര്‍ന്ന് പല യുവാക്കളും നാട്ടിലില്ല. ഇതും കുടുംബങ്ങളുടെ നെഞ്ചിടിപ്പേറ്റിയിരിക്കുകയാണ്. ഉണ്യാലില്‍ സംഘര്‍ഷം നടക്കുന്ന സമയത്ത് യാതൊരു പ്രകോപനവുമില്ലാതെ ആലിന്‍ചുവട് കടപ്പുറത്ത് പൊലിസ് മനപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് സി എം ടി ബാവ പറഞ്ഞു. ഇവിടെയെത്തിയ പൊലിസ് കണ്ണില്‍കണ്ടവരെയെല്ലാം തല്ലിച്ചതക്കുകയും സ്ത്രീകളെയും കുട്ടികളേയുംവരെ മര്‍ദിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഇവിടെ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്നവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."