
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത കൈവിടരുത്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത കൈവിടരുത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴക്കും ശക്തമായ കാറ്റിനും സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴക്കാണ് സാധ്യത. മണിക്കൂറില്‍ 55 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശിയടിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കാലവർഷം അതി തീവ്രമായ സാഹചര്യത്തിൽ കണ്ണൂർ, കോട്ടയം, കാസർകോട്, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയാണ്.
പ്രഫഷനൽ കോളജുകൾ, അംഗൻവാടി, ഐ.സി.എസ്.ഇ /സി.ബി.എസ്.ഇ സ്‌കൂളുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി നൽകണമെന്ന് കണ്ണൂർ കലക്ടർ അറിയിച്ചു. തുടർച്ചയായ മൂന്നാംദിവസമാണ് ജില്ലയിൽ അവധി പ്രഖ്യാപിക്കുന്നത്. കണ്ണൂർ സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ജില്ല കലക്ടർ വി. വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. എന്നാൽ, മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
കലിതുള്ളി കടല്‍; തീരമേഖല ദുരിതത്തില്‍
വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നതിനാൽ, എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നാളെ (ജൂലൈ ഏഴിന്) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു.
കാസർകോട് ജില്ലയിൽ റെഡ് അലേർട്ട് തുടരുന്നതിനാൽ വെള്ളിയാഴ്ച പ്രഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. മേൽ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും കലക്ടർ ഉത്തരവിൽ പറഞ്ഞു.
സ്‌കൂളുകളിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ, ചുറ്റുമതിൽ, പഴയ ക്ലാസ് മുറികൾ തുടങ്ങിയവ പി.ടി.എ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച തന്നെ വീണ്ടും പരിശോധിക്കുകയും അടുത്ത പ്രവൃത്തിദിനം സ്‌കൂളിൽ എത്തുന്ന കുട്ടികൾക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കി എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ഇത് കൂടി കണക്കിലെടുത്താണ് വെള്ളിയാഴ്ച അവധി നൽകുന്നതെന്നും ജില്ല കലക്ടർ ഉത്തരവിൽ പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടുള്ളതിനാലും നദീതീരങ്ങളിൽ വെള്ളം ഉയരുന്ന സാഹചര്യവും കണക്കിലെടുത്ത് പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (വെള്ളി) ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല. അവധിയായതിനാൽ മക്കൾ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കൾ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത പുലർത്തണമെന്നും ജില്ല കലക്ടർ അറിയിച്ചു.
ഇടുക്കിയിൽ നാല് ദിവസത്തിനിടെ ഉയർന്നത് ഏഴടിയോളം വെള്ളം
തൊടുപുഴ: നീരൊഴുക്ക് ശക്തമായതോടെ കുതിച്ചുയർന്ന് സംസ്ഥാനത്തെ സംഭരണികളിലെ ജലശേഖരം. 24 മണിക്കൂറിനിടെ ഇടുക്കിയിൽ മൂന്നടിയിലധികം വെള്ളം കൂടി. നാലു ദിവസത്തിനിടെ ഏഴടിയുടെ വർധന.
വൈദ്യുതി ബോർഡിന് കീഴിലുള്ള പ്രധാനപ്പെട്ട 16 സംഭരണികളിലെ ആകെ ജലശേഖരം കഴിഞ്ഞ നാല് ദിവസത്തിനിടെ അഞ്ച് ശതമാനം കൂടി 16 ശതമാനത്തിലെത്തി. ഈ മാസം രണ്ടു മുതലാണ് മഴ ശക്തമായി ജലനിരപ്പ് ഉയരാൻ തുടങ്ങിയത്. ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്കു പ്രകാരം 2313.36 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്, 18.71 ശതമാനം. നേരത്തെ ജലനിരപ്പ് 13.49 ശതമാനം വരെ താഴ്ന്നിരുന്നു. ജൂലൈ രണ്ടിന് 2306.6 അടിയായിരുന്നു. മൂന്നിന് ഏകദേശം ഒന്നരയടിയും നാലിന് രണ്ടരയടിയും വെള്ളം കൂടി.
നേര്യമംഗലം, ലോവർപെരിയാർ അണക്കെട്ടുകൾ തുറന്നിരിക്കുകയാണ്. ജലസേചന വകുപ്പിന്റെ എട്ട് അണക്കെട്ടുകളും തുറന്നിട്ടുണ്ട്. പമ്പ, കക്കി സംഭരണികളിലാകെ 19 ശതമാനം വെള്ളമുണ്ട്. ഷോളയാർ 42, ഇടമലയാർ 23, കുണ്ടള 38, മാട്ടുപ്പെട്ടി 38, കുറ്റ്യാടി 61, തരിയോട് 15, ആനയിറങ്കൽ 12, പൊന്മുടി 25, നേര്യമംഗലം 98, പൊരിങ്ങൽ 69, ലോവർപെരിയാർ 100 ശതമാനമാണ് ജലനിരപ്പ്. ഈ മാസം ഇതുവരെ ലഭിച്ചത് 247.489 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളമാണ്. എന്നാൽ 269.365 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. ജൂണിൽ പ്രതീക്ഷിച്ചതിന്റെ നാല് മടങ്ങോളം കുറവ് വെള്ളമാണ് കിട്ടിയത്. മഴ ശക്തമാകുകയും വൈദ്യുതി മുടക്കവും മൂലം ഉപഭോഗത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ശരാശരി 80 ദശലക്ഷത്തിന് മുകളിലായിരുന്ന ഉപഭോഗം നിലവിൽ കുറഞ്ഞ് 65 മുതൽ 70 വരെയായി.
കണ്ണൂരിൽ രണ്ടിടത്ത് ഉരുൾപൊട്ടി; കുട്ടനാട്ടിൽ മടവീഴ്ച
കണ്ണൂർ: കനത്ത മഴയിൽ കണ്ണൂർ ജില്ലയിൽ വൻ നാശം. ഇതോടെ മുന്നൂറോളം പേരെ മാറ്റിപ്പാർപ്പിച്ചു. രണ്ടിടത്ത് ഉരുൾപൊട്ടി. 70 വീടുകൾ ഭാഗികമായും മൂന്നു വീടുകൾ പൂർണമായും തകർന്നു. ആലക്കോട് കാപ്പിമല വൈതൽക്കുണ്ടിലും കർണാടക വനത്തിൽ കരാമരംതട്ട് ഭാഗത്തും ഉരുൾപൊട്ടി. ജില്ലയിൽ കനത്തമഴ ഇന്നലെയും തുടർന്നു.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പുയർന്നു. ഇന്നലെ വൈകിട്ട് വരെയുള്ള 24 മണിക്കൂറിനിടെ രണ്ടടിയോളമാണ് ജലനിരപ്പുയർന്നത്. കുട്ടനാട്ടിലേക്കു വെള്ളം ഒഴുകിയെത്തുന്ന മണിമലയാറ്റിൽ ജലനിരപ്പുയർന്നു നിൽക്കുന്നതും ആശങ്കയിലാക്കുന്നുണ്ട്. ശക്തമായ കാറ്റിലും മഴയിലും കുട്ടനാട്ടിൽ പലയിടത്തും നാശനഷ്ടമുണ്ടായി. താലൂക്കിലെ അഞ്ചു വീടുകളാണ് തകർന്നത്. വെളിയനാട്, പുളിങ്കുന്ന്, തകഴി, തലവടി, എടത്വാ, മുട്ടാർ പഞ്ചായത്തുകളിലാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്.
രണ്ടാം കൃഷിക്കായി ഒരുങ്ങുന്ന കുട്ടനാട്ടിലെ പാടശേഖരങ്ങൾ മടവീഴ്ച ഭീഷണി നേരിടുന്നു. ചമ്പക്കുളം കൃഷിഭവൻ പരിധിയിൽ വരുന്ന 85 ഏക്കറോളം വിസ്തൃതിയുള്ള ഇടമ്പാടം മാനങ്കരി പാടശേഖരത്തിൽ മടവീണു. രണ്ടാംകൃഷിക്കായി നിലമൊരുക്കൽ ജോലികൾ പുരോഗമിക്കുന്നതിനിടെ ബുധനാഴ്ച രാത്രി ദോവസ്വം ചിറയിലാണ് മടവീഴ്ചയുണ്ടായത്. ഇതോടെ പാടശേഖരത്തിന്റെ പുറംബണ്ടിലും, നടുവിലുമായി താമസിക്കുന്ന 285 ഓളം കുടുംബങ്ങളും വെള്ളക്കെട്ട് ദുരിതത്തിലായി. ഇതുമൂലം ഇന്നു മടകുത്തൽ ജോലികൾ ആരംഭിക്കാനാണ് കർഷകരുടെയും നാട്ടുകാരുടെയും തീരുമാനം. ഇപ്പോൾ തന്നെ 4.5 ലക്ഷം രൂപയോളം തങ്ങൾക്കു കടബാധ്യതയുള്ളതായി കർഷകർ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട്ട് ലഹരി വിൽപന നടത്തിയ ബിബിഎ വിദ്യാർത്ഥി അറസ്റ്റിൽ
Kerala
• 5 days ago
കായംകുളത്ത് വന്ദേഭാരത് തട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
Kerala
• 5 days ago
മലപ്പുറം തലപ്പാറയിൽ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 5 days ago
കറന്റ് അഫയേഴ്സ്-25-02-2025
PSC/UPSC
• 5 days ago
UAE Ramadan | ഇനിയും മടിച്ചു നില്‍ക്കല്ലേ, പതിനായിരത്തിലധികം പലചരക്ക് സാധനങ്ങള്‍ക്ക് 65% വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് യുഎഇ സാമ്പത്തിക മന്ത്രാലയം, സര്‍ക്കാര്‍ അനുമതിയില്ലാതെ ഒമ്പത് സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനാകില്ല
uae
• 5 days ago
മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി 2029-30 വരെ നീട്ടി; യുജിസി ഉത്തരവ് പുറത്ത്
Kerala
• 5 days ago
ഇടുക്കി കൂട്ടാറ് ഓട്ടോ ഡ്രൈവർ മർദ്ദന കേസ്; കമ്പംമെട്ട് സിഐ ഷമീർ ഖാനെ സ്ഥലം മാറ്റി
Kerala
• 5 days ago
'നിങ്ങളുടെ പൂര്‍വ്വീകര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ ഞാന്‍ കാലാപാനിയിലെ ജയിലില്‍' വിദ്വേഷം തുപ്പിയ കമന്റിന് ക്ലാസ്സ് മറുപടിയുമായി ജാവേദ് അക്തര്‍
National
• 5 days ago
പൊതു പാര്‍ക്കിംഗ് സേവനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ 'മൗഖിഫ്' ആപ്പ് പുറത്തിറക്കി ഷാര്‍ജ മുനിസിപ്പാലിറ്റി
uae
• 5 days ago
രാജ്യത്തെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് സജ്ജം; 30 മിനിറ്റിൽ 350 കിലോമീറ്റർ സഞ്ചരിക്കും
National
• 5 days ago
മസ്സാജ് സെന്ററിനു മറവില്‍ അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട നാലു പേര്‍ സഊദിയില്‍ അറസ്റ്റില്‍
Saudi-arabia
• 5 days ago
കൊപ്ര ആട്ടുന്നതിനിടയിൽ യന്ത്രത്തിൽ കൈ കുടുങ്ങി; യുവതിയുടെ കൈ പൂർണമായും അറ്റുപോയി
Kerala
• 5 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി
Kerala
• 5 days ago
പൊണ്ണത്തടിമൂലം കഷ്ടപ്പെട്ട് യുവാവ്, ശസ്ത്രക്രിയയ്ക്കു ശേഷം കുറഞ്ഞത് 35 കിലോ ഭാരം, എന്താണ് ബാരിയാട്രിക് ശസ്ത്രക്രിയ
uae
• 5 days ago
14 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കെതിരെ നിയമനടപടിയെടുത്ത് യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം
uae
• 6 days ago
ദുബൈയില്‍ ഇനി പാര്‍ക്കിംഗ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ പണമടച്ചാല്‍ മതിയാകും, പുതിയ ഫീച്ചറുമായി പാര്ക്കിന്
uae
• 6 days ago
ഗതാഗതക്കുരുക്ക് അഴിക്കാന്‍ എഐ സംവിധാനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ; ഇനി ട്രാഫിക് കുരുക്കിലിരുന്ന് മുഷിയേണ്ട
uae
• 6 days ago
വിവാദങ്ങള്‍ക്കിടെ ബി.ജെ.പി നേതാവ് പിയൂഷ് ഗോയലിനൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ശശി തരൂര്‍
National
• 6 days ago
ആലത്തൂരിൽ വീട്ടമ്മ മകൻ്റെ 14 വയസുള്ള കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയതിന് പൊലീസ് കേസ്
Kerala
• 5 days ago
ഷാർജ കെഎംസിസി വടകര മണ്ഡലം കൺവെൻഷൻ ഇന്ന്
uae
• 5 days ago
'ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം; അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയും; പ്രതിപക്ഷ നേതാവ്
Kerala
• 6 days ago