കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ഈ സെക്കന്‍ഹാന്‍ഡ് കാറുകള്‍ക്ക്
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ഈ സെക്കന്‍ഹാന്‍ഡ് കാറുകള്‍ക്ക്
മറ്റെല്ലാ മേഖലിലേതുപോലെ യൂസ്ഡ് കാര്‍ മേഖലയിലും കുതിപ്പ് തുടരുകയാണ്. ഇന്ത്യയിലെ യൂസ്ഡ് കാര്‍ വിപണിയില്‍ അഞ്ചാം സ്ഥാനത്തുള്ള കേരളം അഞ്ചു വര്‍ഷത്തിനകം മൂന്നാമത് എത്തുമെന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍. പുതിയ കാറുകള്‍ക്കുണ്ടായ വില്പന വര്‍ദ്ധനവിന് പിന്നാലെ യൂസ്ഡ് മേഖലയും വളര്‍ന്നതായി വിപണിവൃത്തങ്ങള്‍ പറഞ്ഞു. മാരുതി സുസൂക്കിയെ പോലുള്ള നിര്‍മ്മാതാക്കള്‍ നേരിട്ടും വിപണിയില്‍ സജീവമായി.
മാരുതി, ഹ്യൂണ്ടായ് കാറുകള്‍ക്കാണ് കേരളത്തില്‍ യൂസ്ഡ് വിപണിയില്‍ പ്രിയം കൂടുതല്‍. സ്വിഫ്റ്റാണ് ഏറ്റവും ആവശ്യക്കാരുള്ള കാര്‍. മാരുതിക്കൊപ്പം ഇയോണ്‍, ഐ.ടെണ് എന്നിവയാണ് കൊച്ചിക്ക് പ്രിയങ്കരം. മാരുതി ബെലോനയാണ് ആലപ്പുഴയ്ക്ക് ഇഷ്ടം. കൊല്ലത്ത് ഹ്യൂണ്ടായ് ഐ 10 ആണ് പ്രിയങ്കരം. കോട്ടയത്തിന് ഥാര്‍, ആള്‍ട്ടോ, ടിയാഗോ എന്നിവയോടാണ് ഇഷ്ടക്കൂടുതല്.
കണക്കുകള്‍ ഇങ്ങനെ
ഇന്ത്യന്‍ വിപണിവില്പന : 50 ലക്ഷം കാറുകള്വിറ്റുവരവ് : 15 ലക്ഷം കോടി രൂപകേരളവിഹിതം : 10 ശതമാനംപ്രതിവര്ഷ വളര്‍ച്ച: 10 %
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."