കനത്ത മഴ; ഹിമാചല്‍പ്രദേശില്‍ പാലവും കാറുകളും ഒലിച്ചുപോയി, ജമ്മുകശ്മീരില്‍ 2 മരണം, ഡല്‍ഹിയില്‍ വെള്ളപ്പൊക്കം
ദുരിതപ്പെയ്ത്ത്; ഹിമാചല്‍പ്രദേശില്‍ പാലവും കാറുകളും ഒലിച്ചുപോയി,
ഷിംല: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വന്‍നാശനഷ്ടങ്ങള്‍. മണ്ടി കുളു ദേശീയപാത അടച്ചു. പാലം ഒലിച്ചുപോയി. മണാലിയില്‍ നിര്‍ത്തിയിട്ട കാറുകള്‍ ഒലിച്ചുപോയി. ബിയാസ് നദിയിലെ വെള്ളപ്പൊക്കത്തിലാണ് അപകടം ഉണ്ടായത്. പഞ്ചാബിലെ ഹോഷിയാര്‍പൂരിലും കനത്ത മഴയാണ്. വീടുകളില്‍ വെള്ളം കയറി. റോഡില്‍ വന്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ മുതല്‍ പഞ്ചാബില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.
ജമ്മുകശ്മീരില്‍ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കുണ്ട്. ജമ്മുകശ്മീരിലെ ഡോഡയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഉത്തരേന്ത്യയില്‍ വ്യാപക മഴയാണ്. ജമ്മുകശ്മീരിലെ ദേശീയപാത 44 ന്റെ ഒരു ഭാഗം തകര്‍ന്നു. ഛാബ സെരിയിലെ നന്ദിയോട് ചേര്‍ന്ന ഭാഗത്താണ് റോഡ! തകര്‍ന്നത്. ഡല്‍ഹിയിലെകനത്ത മഴയില്‍ നഗരത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. പലയിടത്തും ഗതാഗതം താറുമാറായ അവസ്ഥയിലാണ്.
#WATCH | Water from overflowing Beas river enters Pandoh village in Mandi district
— ANI (@ANI) July 9, 2023
IMD has issued a heavy rainfall alert in Himachal Pradesh for the next two days.
(Video source: Himachal Pradesh police) pic.twitter.com/VJr5Izprvr
#WATCH | NDRF rescues five people from an inundated house as Beas river is in spate in Charudu village, Kullu district of Himachal Pradesh
— ANI (@ANI) July 9, 2023
(Video source: NDRF) pic.twitter.com/xTGhrdjDfF
അടുത്ത രണ്ടു ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച അവധി ഒഴിവാക്കി ജോലിയില്‍ പ്രവേശിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."