തല്ലാനെടുത്തത് വിശറി മുതല്‍ ചെരുപ്പ് വരെ; ട്രെയ്‌നില്‍ തമ്മിലടിച്ച് ഒരുകൂട്ടം സ്ത്രീകള്‍
തല്ലാനെടുത്തത് വിശറി മുതല്‍ ചെരുപ്പ് വരെ; ട്രെയ്‌നില്‍ തമ്മിലടിച്ച് ഒരുകൂട്ടം സ്ത്രീകള്‍
കൊല്‍ക്കൊത്തയിലെ ഒരു ലോക്കല്‍ ട്രെയിനിലെ കൂട്ടത്തല്ലിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ട്രെയിനിനകത്ത് ഒരു കൂട്ടം സ്ത്രീകള്‍ പരസ്പരം ചെരിപ്പ് വലിച്ചെറിയുന്നതും നിലവിളിക്കുന്നതും അടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ആയുഷി എന്ന ഉപയോക്താവാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ട്രെയിനിലെ ലേഡീസ് കോച്ചിലാണ് സംഭവം അരങ്ങേറിയത്.
ടര്‍ബെ സ്റ്റേഷന് സമീപത്തെത്തിയപ്പോള്‍ സീറ്റിനെച്ചൊല്ലി മൂന്ന് സ്ത്രീ യാത്രക്കാര്‍ തര്‍ക്കത്തിലായി. സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ അവിടെ ഇറങ്ങേണ്ട യാത്രക്കാരി മറ്റൊരു സ്ത്രീയെ സീറ്റിലിരിക്കാന്‍ അനുവദിച്ചു. എന്നാല്‍, മൂന്നാമതൊരു സ്ത്രീയും അതേ സീറ്റില്‍ ഇരിക്കാന്‍ ശ്രമിച്ചു. ഇതോടെ മൂന്ന് സ്ത്രീകള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. തര്‍ക്കം അടിയില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ച പൊലീസുകാരിക്കും സ്ത്രീകളില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നു. വിശറി, ചെരിപ്പ് തുടങ്ങിയ വസ്തുക്കളും തല്ലാന്‍ ഉപയോഗിക്കുന്നുണ്ട്.
അവിടെയുണ്ടായിരുന്ന ചില സ്ത്രീകള്‍ ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തര്‍ക്കത്തിലേര്‍പ്പെട്ട സ്ത്രീകളില്‍ ഒരാള്‍ തന്റെ അരികില്‍ നില്‍ക്കുന്ന മറ്റൊരു സ്ത്രീക്ക് നേരെ ചെരുപ്പ് എറിയുന്നത് വീഡിയോയുടെ അവസാനം കാണാം.
Kolkata local? pic.twitter.com/fZDjsJm93L
— Ayushi (@Ayushihihaha) July 11, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."