20-20 ആശ്വാസ ജയംനേടി ബംഗ്ലാദേശ്; പരമ്പര ഇന്ത്യയ്ക്ക്
20-20 ആശ്വാസ ജയംനേടി ബംഗ്ലാദേശ്; പരമ്പര ഇന്ത്യയ്ക്ക്
ധാക്ക: ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്കെതിരേ ആശ്വാസ ജയം നേടി ബംഗ്ലാദേശ് വനിതകള്‍. ഇന്ത്യയുടെ 103 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടന്നു. ആദ്യ രണ്ട് മത്സരം ജയിച്ച ഇന്ത്യ പരമ്പര നേരത്തേ സ്വന്തമാക്കിയിരുന്നു (2-1).
46 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത ഷമിമ സുല്‍ത്താനയുടെ പ്രകടനമാണ് ബംഗ്ലാദേശിന് തുണയായത്. മലയാളി താരം മിന്നു മണി നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ശാന്തി റാണി (10), ദിലാര അക്തര്‍ (1), നിഗര്‍ സുല്‍ത്താന (14), ഷോര്‍ണ അക്തര്‍ (2), സുല്‍ത്താന ഖാതുന് (12) എന്നിവരാണ് പുറത്തായത്. ഋതു മോണി (7), നിഹാദ അക്തര്‍ (10) എന്നിവര്‍ പുറത്താകാതെ നിന്നു. മിന്നു മണിയെ കൂടാതെ ദേവിക വൈദ്യയും ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ രണ്ടാം മത്സരത്തിന് സമാനമായ രീതിയില്‍ തന്നെ തകര്‍ന്നു. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുക്കാനേ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കായുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."