ഹെല്‍മെറ്റ് വെച്ചാല്‍ മുടി കൊഴിയുമോ?
ഹെല്‍മെറ്റ് വെച്ചാല്‍ മുടി കൊഴിയുമോ?
വേണ്ടത് പോലെ പരിപാലിച്ചില്ലെങ്കില്‍ പണി കിട്ടുന്ന ഒന്നാണ് തലമുടി. ഒരിക്കല്‍ പോയാല്‍ പിന്നെ വീണ്ടെടുക്കുക എന്നത് പ്രയാസമാണ്. ഭൂരിഭാഗം ആളുകളും മുടികൊഴിച്ചില്‍ കാരണം പ്രയാസപ്പെടുന്നുണ്ട്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ ഉള്‍പ്പടെ ഹെല്‍മറ്റ് ധരിക്കണമെന്ന നിയമം കര്‍ശനമാക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഹെല്‍മെറ്റ് ധരിക്കാതെ വഴിയില്ല.
ഹെല്‍മറ്റ് ധരിക്കാന്‍ പറയുമ്പോള്‍ ആളുകള്‍ മുഖംചുളിക്കുന്നത് മുടി കൊഴിയുമെന്ന കാരണം പറഞ്ഞാണ്. ഹെല്‍മെറ്റ് ധരിച്ചാല്‍ മുടികൊഴിയും എന്ന് പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ?..
ശാസ്ത്രീയമായി പറഞ്ഞാല്‍ ഹെല്‍മറ്റ് ധരിക്കുന്നതുകൊണ്ട് മാത്രം ആരുടേയും മുടികൊഴിയുകയില്ല. കൂടാതെ ഹെല്‍മെറ്റ് ദീര്‍ഘകാലം ഉപയോഗിച്ചാല്‍ മുടികൊഴിച്ചിലിന് കാരണമാകുമെന്ന് വൈദ്യശാസ്ത്രം ഇതുവരെയും തെളിയിച്ചിട്ടില്ല.
നേരത്തേ മുടികൊഴിച്ചിലുള്ളവര്ക്കോ മറ്റേതെങ്കിലും പ്രശ്നം കാരണം മുടികൊഴിയുന്നവര്ക്കോ ഹെല്‍മെറ്റ് ധരിച്ചാല്‍ തല്‍സ്ഥിതി തുടര്‍ന്നേക്കാം. അതിന് ഹെല്‍മറ്റിനെ മാത്രം പഴിക്കേണ്ട. അതായത് മുടികൊഴിയാന് ഹെല്‍മറ്റ് മാത്രം കാരണമാകുന്നില്ല. അതേസമയം കൂടുതല്‍ സമയം ഹെല്‍മെറ്റ് വയ്ക്കുന്നത് വിയര്‍പ്പ് തലയിലേക്കിറങ്ങി ശുചിത്വമില്ലായ്മ ഉണ്ടാകാനിടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."