വളാഞ്ചേരി മര്‍കസ്: സ്ഥാപിത ലക്ഷ്യം സംരക്ഷിക്കണമെന്ന് എസ്.വൈ.എസ്
വളാഞ്ചേരി മര്‍കസ്: സ്ഥാപിത ലക്ഷ്യം സംരക്ഷിക്കണമെന്ന് എസ്.വൈ.എസ്
ചേളാരി: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന വളാഞ്ചേരി മര്‍കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യയുടെ സ്ഥാപിത ലക്ഷ്യം സംരക്ഷിക്കപ്പെടണമെന്ന് ചേളാരിയില്‍ ചേര്‍ന്ന എസ്.വൈ.എസ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. മര്‍ക്കസിന്റെ ഭരണഘടനയില്‍ അടിസ്ഥാനപരമായ ചില ഭേദഗതികള്‍ വരുത്തിയത് ഗുരുതര പ്രശ്‌നമാണ്. വിഷയത്തില്‍ മര്‍ക്കസ് കമ്മിറ്റി അടിയന്തരമായി ഇടപെട്ട് ഭരണഘടനയില്‍ തുടക്കത്തില്‍ സമസ്തയ്ക്കുണ്ടായിരുന്ന നേതൃപരമായ പങ്ക് പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സമസ്തയുടെ എസ്.എന്‍.ഇ.സി കോഴ്‌സിന് മര്‍ക്കസ് കമ്മിറ്റി അപേക്ഷിക്കുകയും 185 കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കുകയും അധ്യാപിക നിയമനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതിനെതിരേ മര്‍ക്കസ് കമ്മിറ്റിയില്‍പെട്ട ചിലരുടെ കുത്സിത ശ്രമങ്ങള്‍ മൂലം കോഴ്‌സ് നടത്താന്‍ സാധിക്കാതെ വന്നതില്‍ യോഗം പ്രതിഷേധമറിയിച്ചു. സമസ്തയുടെ സമുന്നതരായ പണ്ഡിതരെ വഴിതടയുകയും അവര്‍ക്കെതിരേ മുഖത്തേക്ക് വിരല്‍ചൂണ്ടി സംസാരിക്കുകയും ചെയ്ത പെണ്‍കുട്ടികളെ സ്ഥാപനത്തില്‍നിന്ന് പുറത്താക്കണം. സമസ്തയുടെ സ്ഥാപനങ്ങളില്‍ ആദര്‍ശ പഠന ക്ലാസ് നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന പ്രവണത പ്രതിഷേധാര്‍ഹമാണെന്നും ബന്ധപ്പെട്ടവര്‍ ഇതില്‍നിന്ന് പിന്‍വാങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. കാടാമ്പുഴ മൂസ ഹാജി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, എ.എം പരീത് എറണാകുളം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍, കെ.കെ ഇബ്രാഹിം ഫൈസി പേരാല്‍, സി.കെ.കെ മാണിയൂര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ടി.കെ മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, നാസര്‍ ഫൈസി കൂടത്തായി, സലീം എടക്കര, നിസാര്‍ പറമ്പന്‍, ജി.എം സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബ്ദുറഹീം മാസ്റ്റര്‍ ചുഴലി, മുസ്തഫ അഷ്‌റഫി കക്കുപ്പടി, മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട്, എ.എം ശരീഫ് ദാരിമി നീലഗിരി, എം.പി മുഹമ്മദ് മുസ് ലിയാര്‍ കടുങ്ങല്ലൂര്‍, കെ.എ നാസര്‍ മൗലവി വയനാട്, അബ്ദുല്ല കുണ്ടറ, പി.എസ് സുബൈര്‍ തൊടുപുഴ, എം.വൈ അഷ്‌റഫ് ഫൈസി കുടക്, വി.പി മോയിന്‍ ഫൈസി നീലഗിരി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സി.എം കുട്ടി സഖാഫി, ഒ.എം ശരീഫ് ദാരിമി, എന്‍. കുഞ്ഞിപ്പോക്കര്‍, എ. അഷ്‌റഫ് മുസ് ലിയാര്‍, പി.എസ് ഇബ്രാഹിം ഫൈസി കാസര്‍കോട്, നവാസ് പാനൂര്‍, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, കെ. മുഹമ്മദ് കുട്ടി ഹസനി കണിയാമ്പറ്റ, മുസ്തഫ മൗലവി തൃശൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."