HOME
DETAILS

ഒടുവില്‍ സത്യം പുറത്ത്; വിനോദിനെ കുത്തി കൊന്നതാണെന്ന് ഭാര്യയുടെ കുറ്റസമ്മതം

  
backup
July 16 2023 | 06:07 AM

wife-killed-husband-in-thrissur

ഒടുവില്‍ സത്യം പുറത്ത്; വിനോദിനെ കുത്തി കൊന്നതാണെന്ന് ഭാര്യയുടെ കുറ്റസമ്മതം

തൃശ്ശൂര്‍: തൃശ്ശൂര്‍ വരന്തരപ്പിള്ളി കലവറക്കുന്ന് വിനോദിന്റെ മരണത്തിലെ ദുരൂഹത നീങ്ങി. യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയ പൊലിസ് സംഭവത്തില്‍ വിനോദിന്റെ ഭാര്യ നിഷയെ അറസ്റ്റ് ചെയ്തു. വിനോദിനെ കൊല്ലാനുപയോഗിച്ച കറിക്കത്തി വീട്ടില്‍ നിന്ന് കണ്ടെത്തി. ആദ്യം കുറ്റം സമ്മതിക്കാതിരുന്ന നിഷ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ കൊല നടത്തിയത് താനാണെന്ന് സമ്മതിക്കുകയായിരുന്നു.

കഴിഞ്ഞ പതിനൊന്നാം തിയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം. തൃശൂര്‍ ടൗണിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് നിഷ. വിനോദും നിഷയും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. നിഷയുടെ ഫോണ്‍ കോളുകളില്‍ വിനോദിന് സംശയമുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. സംഭവ ദിവസവും ഇരുവരും തമ്മില്‍ ഫോണിനെച്ചൊല്ലി തര്‍ക്കമുണ്ടായി. തന്റെ ഫോണ്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട വിനോദിനെ നിഷ തടയുകയും ബലപ്രയോഗത്തിനിടെ മൂര്‍ച്ചയേറിയ കറിക്കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു.

കുത്തേറ്റ ഉടനെ വിനോദ് കട്ടിലിലേക്ക് ഇരുന്നു. ഉടന്‍ തന്നെ നിഷ വിനോദിന്റെ മുറിവ് അമര്‍ത്തിപ്പിടിക്കുകയും ചെയ്തു. ഇതിനെതുടര്‍ന്ന് വിനോദിന് ആന്തരിക രക്തസ്രാവമുണ്ടാവുകയും വിനോദ് തളര്‍ന്ന് പോവുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന വിനോദിന്റെ അമ്മ അന്വേഷിച്ച് വന്നിരുന്നെങ്കിലും പ്രശ്‌നമൊന്നും കേള്‍ക്കാതായതോടെ തിരിച്ച് പോയെന്നാണ് പൊലീസ് പറയുന്നത്.

പിന്നീട് രക്തസ്രാവം അമിതമായതിനെ തുടര്‍ന്ന് നിഷ തന്നെ വണ്ടിയില്‍ വിനോദിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. വാക്കു തര്‍ക്കത്തിനിടെ വിനോദ് നിലത്ത് വീണപ്പോള്‍ എന്തോ കൊണ്ട് മുറിഞ്ഞെന്നാണ് നിഷ ആശുപത്രിയില്‍ അറിയിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വിനോദ് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. ഇതിനിടെ യുവാവ് ചികിത്സയിലിരിക്കെ നിഷ വീട്ടിലെത്തി തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. കുത്താനുപയോഗിച്ച കത്തി കഴുകി ഒളിപ്പിക്കുകയും, രക്തം പുരണ്ട വിനോദിന്റെ വസ്ത്രങ്ങള്‍ കത്തിച്ച് കളയുകയും ചെയ്തു.

തുടക്കത്തില്‍ തന്നെ വിനോദിന്റെ മരണത്തില്‍ അസ്വാഭാവികത സംശയിച്ച പൊലിസ് പോസ്റ്റം മോര്‍ട്ടം നടത്തിയ സര്‍ജന്റെ അഭിപ്രായം തേടിയതിന് ശേഷമാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ദമ്പതികള്‍ തമ്മില്‍ നിരന്തരമായി കലഹത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന അയല്‍വാസികളുടെ മൊഴിയാണ് നിഷയിലേക്ക് അന്വേഷണമെത്തിച്ചത്.

തുടര്‍ന്ന് വിനോദിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം പൊലീസ് നിഷയെ വിശദമായി ചോദ്യം ചെയ്തു. ആദ്യമൊക്കെ കുറ്റം സമ്മതിക്കാന്‍ വിസമ്മതിച്ച നിഷ അവസാനം കൊലപാതകം സമ്മതിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയ പൊലിസ് കുത്താനുപയോഗിച്ച കത്തിയും വസ്ത്ര ഭാഗങ്ങളും കണ്ടെടുത്തു. അന്വേഷണ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം നിഷയെ കോടതിയില്‍ ഹാജരാക്കും.

ഡി.വൈ.എസ്.പി ടി.എസ് സിനോജ്, സി.ഐ ജയകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിഷയെ ചോദ്യം ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago