ലിംഗമാറ്റ ശസ്ത്രക്രിയ ഇനി നിയമ വിരുദ്ധം; കുട്ടികളെ ദത്തെടുക്കാനും പാടില്ല: നിയമം പാസാക്കി റഷ്യ
ലിംഗമാറ്റ ശസ്ത്രക്രിയ ഇനി നിയമ വിരുദ്ധം; കുട്ടികളെ ദത്തെടുക്കാനും പാടില്ല: നിയമം പാസാക്കി റഷ്യ
ട്രാന്‍സ്‌ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയ നിരോധിച്ച് റഷ്യ. റഷ്യന്‍ പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പുതിയ നിയമം പാസാക്കിയത്. എല്‍.ജി.ബി.ടി വിഭാഗങ്ങളുടെ ലിംഗമാറ്റം തടഞ്ഞുകൊണ്ടുള്ള പുതിയ ബില്‍ റഷ്യന്‍ പാര്‍ലമെന്റില്‍ അധോസഭയായ ഗോസ്ഡുമയിലാണ് ആദ്യം അവതരിപ്പിച്ചത്. പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിന്റെ അനുമതി ലഭിച്ചാല്‍ റഷ്യയില്‍ നിയമം ഔദ്യോഗികമായി നടപ്പിലാക്കും.
കുട്ടികളെയും പൗരമാരെയും സംരക്ഷിക്കുന്നതിനാണ് ഈ നിയമമെന്ന് ഡുമ സ്പീക്കര്‍ പറഞ്ഞു. 'യൂറോപ്പിലെല്ലാം നടക്കുന്ന ഇത്തരം പ്രവണതകളെ എതിര്‍ക്കുന്ന ഏക യൂറോപ്യന്‍ രാജ്യമാണ് റഷ്യ. നമ്മുടെ പാരമ്പര്യമൂല്യങ്ങളെ സംരക്ഷിക്കാനായി ഈ നിയമം കൊണ്ടുവരണം. ലിംഗമാറ്റം നിരോധിച്ചില്ലെങ്കില്‍ നമ്മുടെ ഭാവി അപകടത്തിലാകുമെന്ന് തിരിച്ചറിയേണ്ടതുണ്ട്'. അദ്ദേഹം പറഞ്ഞു. ഏതാനും ഭേദഗതികളോടെയാണ് ബില്ല് പാസാക്കിയത്. പങ്കാളികളില്‍ ഒരാള്‍ ലിംഗമാറ്റം നടത്തിയിട്ടുണ്ടെങ്കില്‍ ഇവരുടെ വിവാഹം അസാധുവാകും. കുട്ടികളെ ദത്തെടുക്കുന്നതും പുതിയ ബില്ലില്‍ വിലക്കുണ്ട്.
എന്നാല്‍ സമൂഹത്തില്‍ ധാരാളം വിവേചനങ്ങളും വിമര്‍ശനങ്ങളും നേരിടുന്ന ഈ വിഭാഗത്തെ കൂടുതല്‍ അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ട്രാന്‍സ് സ്വത്വം പരസ്യമാക്കിയ യൂലിയ അല്യോഷിന ചൂണ്ടിക്കാട്ടി. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ മാനസികമായി തകര്‍ക്കുന്ന നടപടിയാണെന്നും ഇത് തികച്ചും ഫാഷിസ്റ്റ് സ്വഭാവത്തിലുള്ള നിയമമാണെന്നും 'സെന്റര്‍ ടി'യുടെ തലവന്‍ യാന്‍ ഡിവോര്‍ക്കിന്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."