ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിനയക്കണം; മോദിക്ക് കത്തെഴുത്തി മുഖ്യ പരിശീലകന്‍
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിനയക്കണം; മോദിക്ക് കത്തെഴുത്തി മുഖ്യ പരിശീലകന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത്. ടീമിന്റെ മുഖ്യ പരീശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് ആണ് പ്രധാനമന്ത്രിക്കും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറിനും കത്തയച്ചത്. കഴിഞ്ഞ നാല് വര്‍ഷം രാജ്യത്തിനായി കഠിനാധ്വാനം ചെയ്ത ടീമംഗങ്ങള്‍ രാജ്യാന്തര വേദികളില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ടെന്നും സ്റ്റിമാച്ച് കത്തില്‍ ചൂണ്ടിക്കാട്ടി.
താഴ്ന്ന റാങ്കിലുള്ള ടീമുകളടക്കം പല വമ്പന്‍മാരെയും അട്ടിമറിക്കുന്ന ഗെയിമാണ് ഫുട്‌ബോളെന്നും നിലവില്‍ ടീമിന്റെ പ്രകടനത്തില്‍ താന്‍ തൃപ്തനാണെന്നും കത്തിലുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്ര കായിക മന്ത്രിയുമായി ചര്‍ച്ച ചെയ്ത് അനൂകൂലമായ തീരുമാനം കൈകൊള്ളണമെന്നാണ് സ്റ്റിമാച്ച് ആവശ്യപ്പെട്ടത്. കത്തിലെ ഉള്ളടക്കം സ്റ്റിമാച്ച് തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
A humble appeal and sincere request to Honourable Prime Minister Sri @narendramodi ji and Hon. Sports Minister @ianuragthakur, to kindly allow our football team to participate in the Asian games ??
— Igor Štimac (@stimac_igor) July 17, 2023
We will fight for our nation’s pride and the flag! ??
Jai Hind!#IndianFootball pic.twitter.com/wxGMY4o5TN
നേരത്തെ ഏഷ്യന്‍ റാങ്കില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകളെ മാത്രം അതാത് ഇനങ്ങളില്‍ മത്സരിപ്പിച്ചാല്‍ മതിയെന്നായിരുന്നു കേന്ദ്ര കായിക മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതോടെയാണ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള ടീമിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റത്.
പക്ഷെ റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ടീമിന്റെ പ്രകടനത്തെ വിലയിരുത്തരുതെന്ന നിലപാടാണ് ടീമിനുള്ളത്. 2017ലെ അണ്ടര്‍ 17 ലോകകപ്പ് കളിച്ച ടീം അണ്ടര്‍ 23 ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചത് മറക്കരുതെന്നും സ്റ്റിമാച്ച് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ ഏഷ്യന്‍ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള രാജ്യങ്ങളില്‍ 18-ാം സ്ഥാനത്താണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ സ്ഥാനം. ഈയിടെ നടന്ന ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പും സാഫ് കപ്പും നേടാനും ഇന്ത്യന്‍ സംഘത്തിനായിരുന്നു. ഇതിന് പിന്നാലെ ഏഷ്യന്‍ ഗെയിംസിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയിലാണ് ടീമിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി കായക മന്ത്രാലയത്തിന്റെ തീരുമാനമുണ്ടായത്. സെപ്റ്റംബര്‍ 23ലാണ് ഏഷ്യന്‍ ഗെയിംസ് ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."