വാഴാനി ജലാശയത്തില്‍ വെള്ളത്തിന്റെ അളവില്‍ ഗണ്യമായ കുറവ്
വടക്കാഞ്ചേരി: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മഴ വല്ലാതെ ചതിച്ചപ്പോള്‍ വടക്കാഞ്ചേരി മേഖലയെ കാത്തിരിക്കുന്നത് കടുത്ത ജലക്ഷാമമാണെന്ന ആശങ്ക പങ്കുവെച്ച് വാഴാനി പദ്ധതി ഉപദേശക സമിതി യോഗം.
ഡാമില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മൂന്നു മില്യണ്‍ എം ക്യൂബ് വെള്ളത്തിന്റെ കുറവുള്ളതായി ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ എട്ട് മില്യണ്‍ എം.ക്യൂബ് വെള്ളം ജലാശയത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് അഞ്ച് മില്യണ്‍ എം ക്യൂബായി കുറഞ്ഞിരിക്കുകയാണ്. അതുകൊണ്ടു തന്നെ കാര്‍ഷിക കലണ്ടര്‍ പൊളിച്ചെഴുതേണ്ടി വരുമെന്നും ഇപ്പോഴത്തെ കൃഷിരീതി തന്നെ മാറ്റേണ്ടി വരുമെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഡാമില്‍ നിന്നുള്ള ജലവിതരണം സെപ്റ്റംബര്‍ 20ന് ആരംഭിച്ച് ഡിസംബര്‍ 31 ന് പൂര്‍ത്തിയാക്കാന്‍ ധാരണയായി.
കാര്‍ഷിക കലണ്ടര്‍ ഉണ്ടെങ്കിലും പ്രാദേശിക താല്‍പര്യങ്ങള്‍ മാറ്റി വെച്ച് കര്‍ഷകര്‍ പൊതുവായ തീരുമാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. ചാലുകളിലും, തോടുകളിലും പരമാവധി വെള്ളം കെട്ടി നിര്‍ത്തി ജലസംരക്ഷണം ഉറപ്പാക്കാന്‍ തീരുമാനമായി.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍ അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ, അവണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഘു എന്നിവര്‍ പ്രസംഗിച്ചു. വാഴാനി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഐ.കെ മോഹന്‍ സ്വാഗതവും, അസിസ്റ്റന്റ് എഞ്ചിനീയര്‍ ടി.എം ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."