മത്സരം ഇനിയും മുറുകും; ഒറ്റചാര്‍ജില്‍ 562 കി.മീ ഓടുന്ന അമേരിക്കന്‍ കാര്‍ ഉടനെത്തും
ഇന്ത്യന്‍ വാഹന വിപണിയില്‍ മത്സരക്ഷമത അതിന്റെ പാരമത്യത്തിലെത്തി നില്‍ക്കുകയാണ് എന്ന് നിസംശയം പറയാന്‍ സാധിക്കും. സ്വദേശിയും വിദേശിയുമായ നിരവധി വാഹനങ്ങളാണ് ഇന്ത്യന്‍ വിപണിയിലേക്ക് അടിക്കടി എത്തിക്കൊണ്ടിരിക്കുന്നത്. ഇലക്ട്രിക് വാഹന മേഖലയിലും, പെട്രോള്‍,ഡീസല്‍ വിപണിയിലും ഈ മത്സരം സജീവമാണ്.ഈ മത്സരാധിഷ്ഠിത മാര്‍ക്കറ്റിലേക്ക് മറ്റൊരു അമേരിക്കന്‍ ഇ.വി അവതരിക്കപ്പെട്ടിരിക്കുകയാണ്. അമേരിക്ക ആസ്ഥാനമായുളള ഇ.വി വാഹന നിര്‍മ്മാണ സ്റ്റാര്‍ട്ടപ്പായ ഫിസ്‌ക്കറാണ് ഓഷ്യന്‍ ഇലക്ട്രിക്ക് എസ്.യു.വി എന്ന മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇന്ത്യന്‍ നിര്‍മ്മിക്കുകയല്ല, മറിച്ച് പ്രസ്തുത മോഡലുകള്‍ ഇറക്കുമതി ചെയ്യുകയാവും ചെയ്യുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അതിനാല്‍ തന്നെ പരിമിതമായ ഫിസ്‌ക്കറിന്റെ യൂണിറ്റുകള്‍ മാത്രമാവും വിപണിയിലേക്കെത്തുക. ആദ്യഘട്ടം എന്ന നിലയില്‍ വാഹനത്തിന്റെ 100 യൂണിറ്റുകള്‍ മാത്രമാകും ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കെത്തുക. പിന്നീട് ഭാവിയില്‍ ഇന്ത്യയില്‍ തന്നെ വാഹനം നിര്‍മ്മിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. സെപ്റ്റംബറിലാകും കമ്പനി ഇന്ത്യയിലേക്കെത്തുക എന്നാണ് നിലവില്‍ പുറത്ത് വന്നിട്ടുളള റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. നേരത്തെ വാഹനം ജൂലൈയില്‍ എത്തുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. പിന്നീട് ഇത് നീട്ടുകയായിരുന്നു.
ഓരോ വര്‍ഷവും 3,218 കിലോമീറ്റര്‍ ഓടിക്കാന്‍ ആവശ്യമായ വൈദ്യുതി നല്‍കുമെന്ന് അവകാശപ്പെടുന്ന സോളാര്‍ റൂഫ് സജ്ജീകരിച്ചാണ് ഇവിയുടെ ടോപ് സ്‌പെക് വേരിയന്റായ ഓഷ്യന്‍ എക്‌സ്ട്രീം വരുന്നത്. വലിയ 17.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലാന്‍ഡ്‌സ്‌കേപ്പില്‍ നിന്ന് പോര്‍ട്രെയ്റ്റ് ഓറിയന്റേഷനിലേക്ക് തിരിക്കുന്ന ഒരു ഹോളിവുഡ് മോഡും ഇലക്ട്രിക് എസ്‌യുവിയുടെ ഹൈലൈറ്റുകളില്‍ ഒന്നാണ്.
ഒറ്റ ചാര്‍ജില്‍ 563 കിലോമീറ്റര്‍ റേഞ്ചാണ് ഫിസ്‌കര്‍ ഓഷ്യന്‍ എക്‌സ്ട്രീം എസ്‌യുവി വാഗ്ദാനം ചെയ്യുക. അതേസമയം ഓഷ്യന്‍ അള്‍ട്രാ 547 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം ടെസ്ല മോഡല്‍ Y ഇലക്ട്രിക് കാറിന്റെ റേഞ്ച് 531 കിലോമീറ്റര്‍ മാത്രമാണ്. മൂന്ന് വ്യത്യസ്ത വേരിയന്റുകളില്‍ ഫിസ്‌കര്‍ ഓഷ്യന്‍ ഇലക്ട്രിക് എസ്‌യുവി ലഭ്യമാണ്. ഹൈറേഞ്ച് വേരിയന്റുകളായ ഓഷ്യന്‍ എക്‌സ്ട്രീം, അള്‍ട്രാ എന്നിവയില്‍ നിക്കല്‍ അധിഷ്ഠിത ബാറ്ററി കെമിസ്ട്രിയാണ് ഉപയോഗപ്പെടുത്തുന്നത്.
69,950 യൂറോയാണ് ഫിസ്‌കര്‍ ഓഷ്യന്‍ ഇലക്ട്രിക് എസ്‌യുവിയുടെ യൂറോപ്യന്‍ വിപണിയിലെ വില. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 65 ലക്ഷം രൂപ വരും. അതേസമയം യുഎസില്‍ ഇലക്ട്രിക് എസ്‌യുവിക്കായി 37,499 ഡോളര്‍ മാത്രം മുടക്കിയാല്‍ മതി. ഏകദേശം 31 ലക്ഷം രൂപ മാത്രമേ വരൂ. ഓഷ്യന്റെ വരവിന് പിന്നാലെ 'പിയര്‍' 5 സീറ്റര്‍ കാറും കമ്പനി ഇന്ത്യയിലേക്ക് കൊണ്ടുവന്നേക്കും. ഫോക്‌സ്‌കോണുമായി സഹകരിച്ചായിരിക്കും ഇതിന്റെ നിര്‍മാണം.
Content Highlights:fisker ocean electric suv is coming indian market
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."