കമ്പനികള്‍ തമ്മില്‍ മത്സരം; ബഹ്‌റൈനില്‍ നിന്നുളള വിമാന ടിക്കറ്റ് നിരക്കില്‍ കുറവ്
മനാമ: സീസണിന്റെ മധ്യ സമയമാണെങ്കിലും വിമാനകമ്പനികള്‍ തമ്മിലുളള മത്സരം വര്‍ദ്ധിച്ചതോടെ ബഹ്‌റൈനില്‍ നിന്നുളള ടിക്കറ്റ് നിരക്കുകളില്‍ കുറവ്. ഇന്‍ഡിഗോയാണ് ആദ്യം രാജ്യത്ത് നിന്നുളള വിമാന സര്‍വ്വീസുകളിലെ ടിക്കറ്റ് ചാര്‍ജ് കുറച്ചത്. ഇതിന് പിന്നാലെയാണ് മറ്റ് കമ്പനികളും ടിക്കറ്റ് റേറ്റില്‍ കുറവ് വരുത്താന്‍ നിര്‍ബന്ധിതരായത്. നേരത്തെ വേക്കേഷന്‍ സമയത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഉയര്‍ന്ന നിരക്കായിരുന്നു കമ്പനികള്‍ യാത്രക്കാരുടെ കൈകളില്‍ നിന്നും ഈടാക്കിയത്. ഇത് യാത്രക്കാരുടെ ഭാഗത്ത് നിന്നുളള എതിര്‍പ്പിലേക്കും നയിച്ചിരുന്നു. മുംബൈയിലേക്കും കൊച്ചിയിലേക്കുമാണ് ബഹ്‌റൈനില്‍ നിന്നും ഇന്‍ഡിഗോ ദിനവും സര്‍വ്വീസ് നടത്തുന്നത്.
ഇതില്‍ മുംബൈ വിമാനത്താവളത്തില്‍ നിന്നും കേരളത്തിലേ മറ്റ് എയര്‍പോര്‍ട്ടുകളിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റ് സേവനം ലഭ്യമായതിനാല്‍ മുംബൈ സര്‍വ്വീസും മലയാളികളടക്കമുളളവര്‍ക്ക് സഹായകരമാണ്. രാത്രി 8:30നാണ് കൊച്ചിയില്‍ നിന്നുളള സര്‍വ്വീസ് പുറപ്പെടുന്നത്. ബഹ്‌റൈനില്‍ നിന്നുളള ഇന്‍ഡിഗോയുടെ രണ്ട് സര്‍വ്വീസുകളില്‍ 340 സീറ്റുകളാണ് ലഭ്യമായിട്ടുളളത്. കൂടാതെ 58 ദീനാറിനാണ് കൊച്ചിയിലേക്ക് ടിക്കറ്റ് എടുക്കാന്‍ സാധിക്കുന്നത്.
ബഹ്‌റൈനില്‍ നിന്ന് മുംബൈ വഴി കണ്ണൂരിലേക്ക് 57 ദീനാറിന് ഇന്‍ഡിഗോ ടിക്കറ്റുകള്‍ ലഭിക്കുന്നുണ്ട്. ബഹ്‌റൈനില്‍ നിന്നും കൊച്ചിയിലേക്ക്
എയര്‍ ഇന്ത്യ എക്‌സ്പ്രസ് 52 ദീനാറാണ് ഈടാക്കുന്നത്. റിട്ടേണ്‍ അടക്കമാണെങ്കില്‍ 104 ദീനാറാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിരക്ക്.ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ നിരക്ക് 61 മുതല്‍ 75 ദീനാര്‍ വരെയാണ്.
Content Highlights:air ticket fare decreased in bahrain to kerala services
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."