"ഉമ്മൻചാണ്ടി ചത്തു, അതിന് ഞങ്ങൾ എന്ത് ചെയ്യണം, നിർത്തീട്ട് പോടോ"; അധിക്ഷേപിച്ച് നടൻ വിനായകൻ
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് നടൻ വിനായകൻ. ഉമ്മൻചാണ്ടി ചത്തു, ആരാണ് ഈ ഉമ്മൻചാണ്ടി, എന്തിനാണ് മൂന്ന് ദിവസം എന്നൊക്കെ ഫെയ്സ്ബുക്ക് ലൈവിലൂടെ ചോദിച്ചായിരുന്നു അധിക്ഷേപം. ഇന്നലെ രാത്രിയായിരുന്നു വീഡിയോ വന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചു.
'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ, പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം. എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്. നിർത്ത് ഉമ്മൻചാണ്ടി ചത്തുപോയി' - വിനായകൻ ലൈവിൽ പറഞ്ഞു.
സംഭവം വിവാദമായതോടെ വിനായകൻ പോസ്റ്റ് പിൻവലിച്ചെങ്കിലും അതിനോടകം നിരവധി തവണ വീഡിയോ ഷെയർ ചെയ്യപ്പെട്ടിരുന്നു. നടനെതിരെ രൂക്ഷവിമർശനമാണ് എല്ലാ കോണിൽ നിന്നും ഉയരുന്നത്. അങ്ങേയറ്റം മോശമായ നടപടിയാണ് വിനായകനിൽ നിന്ന് ഉണ്ടായതെന്ന് ആളുകൾ പങ്കുവെക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."