ബെഡ് ഷീറ്റ് വേഗം മാറ്റിക്കോ…ഇല്ലെങ്കില്‍ ഈ അസുഖങ്ങളുടെ പിടി വീഴും
ബെഡ് ഷീറ്റ് വേഗം മാറ്റിക്കോ…ഇല്ലെങ്കില്‍ ഈ അസുഖങ്ങളുടെ പിടി വീഴും
കിടക്കയില്‍ വിരിക്കുന്ന ബെഡ് ഷീറ്റുകള്‍ എത്ര ദിവസം കൂടുമ്പോഴാണ് ഓരോരുത്തരും മാറ്റുന്നത് എന്നത് വളരെ പ്രധാനമാണ്. ആഴ്ചയില്‍ ഒരിക്കല്‍ ഇത് മാറ്റേണ്ടത് വളരെ പ്രധാനമാണ്. എല്ലാ ദിവസവും രാത്രി കിടന്ന് ഉറങ്ങുന്ന ബെഡ് ഷീറ്റിനും ജീവിതത്തില്‍ വലിയ പങ്കുണ്ട്. ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധിക്കുന്നവര്‍ ഉറപ്പായും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കരുത്. മണിക്കൂറുകളോളമാണ് രാത്രിയില്‍ കട്ടിലില്‍ കിടന്ന് ഉറങ്ങുന്നത്. വീട് വ്യത്തിയാക്കുന്നത് പോലെ പ്രധാനമാണ് ബെഡ് ഷീറ്റ് വ്യത്തിയാക്കുന്നതും.
ശരീരത്തിലെ അഴുക്ക്, എണ്ണമയം എന്നിവയെല്ലാം കട്ടിലില്‍ വിരിച്ചിരിക്കുന്ന ബെഡ് ഷീറ്റിലും വരാം. ഇതു കൂടാതെ മറ്റ് അഴുക്കും പൊടിയുമൊക്കെ ബെഡ് ഷീറ്റിലുണ്ടാകാറുണ്ട്. എപ്പോഴും ഷീറ്റുകള്‍ കഴുകുന്നത് അതിന്റെ വ്യത്തിയില്ലാതാക്കുമെങ്കിലും ഷീറ്റ് നശിച്ച് പോകാനുള്ള സാധ്യത കൂടുതലാണെന്നാണ് പലരും ചിന്തിക്കുന്നത്. അങ്ങനെ കഴുകാന്‍ പറ്റില്ലെങ്കില്‍ തീര്‍ച്ചയായും ആഴ്ചയില്‍ ഒരിക്കല്‍ ഷീറ്റ് മാറ്റാന്‍ എങ്കിലും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.
ബെഡ് ഷീറ്റ് കഴുകിയില്ലെങ്കില്‍ അപ്പെന്‍ഡിസൈറ്റിസ്, ന്യുമോണിയ, ഗൊണോറിയ എന്നി രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. ബെഡ് ഷീറ്റുകള്‍ പതിവായി മാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് രോഗബാധിതരോ അണുബാധയോ ജലദോഷമോ പനിയോ ഉള്ള ആളുകള്‍ക്ക്. ഈ പൊടിയും ചിലരില്‍ അലര്‍ജിക്കും കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു. ബെഡ് ഷീറ്റുകള്‍ മാറ്റാതിരിക്കുന്നത് ചൊറിച്ചില്‍,ചുമ,തുമ്മല്‍, ചര്‍മ്മ തിണര്‍പ്പ് എന്നിവയ്ക്ക് കാരണമാകും. കോശങ്ങളേക്കാള്‍ ധാരാളം ബാക്ടീരിയകള്‍ ശരീരത്തില്‍ ഉണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. തല്‍ഫലമായി, ഒരാള്‍ കിടക്കയില്‍ കിടക്കുമ്പോള്‍ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ ബാക്ടീരിയകള്‍ വളരാന്‍ കഴിയുന്ന ഷീറ്റുകളിലേക്ക് കടക്കുന്നു. അവ ചര്‍മ്മത്തില്‍ തിരിച്ചെത്തിയാല്‍ അത് ഫോളിക്യുലിറ്റിസിന് കാരണമാകും. ന്യുമോണിയ, അപ്പെന്‍ഡിസൈറ്റിസ് തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.
ജീവിതത്തിലെ മൂന്നില്‍ ഒരു ഭാഗം കട്ടിലിലാണ് ഓരോ വ്യക്തിയും ചിലവഴിക്കുന്നതെന്ന് എന്ന് ഓര്‍ത്താല്‍ മതി എത്ര തിരക്കാണെങ്കിലും ബെഡ് ഷീറ്റ് മാറ്റാന്‍ എല്ലാവരും തയാറാകും. മറ്റ് തുണികള്‍ക്കൊപ്പം കഴുകാന്‍ ഇടുന്നതിന് മുന്‍പ് ബെഡ് ഷീറ്റിലുള്ള അഴുക്ക് വ്യത്തിയാക്കേണ്ടത് ഏറെ പ്രധാനമാണ്. വീട്ടില്‍ തന്നെ ചെറിയ പൊടികൈകള്‍ ഉപയോഗിച്ച് ഇത്തരം കറകളെ മാറ്റാന്‍ സാധിക്കും. വിനാഗിരിയും ബേക്കിംഗ് സോഡയും അത്തരമൊരു പ്രയോഗമാണ്. ഇത്തരത്തില്‍ കറകള്‍ നീക്കിയില്ലെങ്കില്‍ അത് പലപ്പോഴും ഷീറ്റിന്റെ മറ്റ് ഭാഗത്തേക്ക് പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. കറ മാറ്റാന്‍ ഒരു രാത്രി മുഴുവന്‍ സോപ്പ് പൊടിയിലോ മറ്റോ മുക്കി വയ്ക്കുന്നതും ഏറെ നല്ലതാണ്. കറ പോകുന്നത് വരെ ഇത് ചെയ്യുന്നതും ഗുണം ചെയ്യും.
മെഷീനിലാണ് തുണി കഴുകുന്നതെങ്കില്‍ കുറഞ്ഞ ചൂടില്‍ കഴുകാന്‍ മറക്കരുത്. ഷീറ്റുകളുടെ ഭംഗി നഷ്ടപ്പെടാതിരിക്കാന്‍ ഇത് സഹായിക്കും. കാപ്പി, ചായ പോലെയുള്ള കറകള്‍ മാറ്റാന്‍ വേണെങ്കില്‍ ചെറിയ ചൂട് വെള്ളത്തില്‍ കഴുകാവുന്നതാണ്. കറകള്‍ കളയാന്‍ ബെഡ് ഷീറ്റിലിടാന്‍ ഷീറ്റിന്റെ കളര്‍ പോകാത്ത ബ്ലീച്ചുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. കളര്‍ മങ്ങി പോകുന്ന പ്രശ്‌നമുള്ളവര്‍ വെള്ള ഷീറ്റുകള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും എപ്പോഴും നല്ലത്. പുതിയ ഷീറ്റുകള്‍ വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് ഒക്കെ ചില സമയത്ത് ഷീറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ചൊറിച്ചില്‍ വരാന്‍ സാധ്യതയുണ്ട്. ഇത് മാറ്റാന്‍ തുണി കഴുകുമ്പോള്‍ അതില്‍ വിനാഗിരി ഒഴിക്കുന്നത് ഗുണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."