ലോകജനസംഖ്യയുടെ 60 ശതമാനവും സമൂഹമാധ്യമങ്ങളില്‍ സജീവം; ഇന്ത്യയില്‍ മൂന്നില്‍ ഒരാള്‍
ലോകജനസംഖ്യയുടെ 60 ശതമാനവും സമൂഹമാധ്യമങ്ങളില്‍ സജീവം; ഇന്ത്യയില്‍ മൂന്നില്‍ ഒരാള്‍
ലണ്ടന്‍: ലോക ജനസംഖ്യയുടെ 60 ശതമാനം പേരും സോഷ്യല്‍ മീഡിയയില്‍ സജീവമാണെന്ന് പുതിയ പഠനം. 500 കോടി പേര്‍ സോഷ്യല്‍മീഡിയയിലാണെന്നും കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ 3.7 ശതമാനം കൂടുതലാണെന്നും ഡിജിറ്റല്‍ ഉപദേശക കമ്പനിയായ കെപോയിസിന്റെ പഠനത്തില്‍ പറയുന്നു.
ഇന്റര്‍നെറ്റില്‍ സോഷ്യല്‍മീഡിയ അക്കൗണ്ടുള്ളവരുടെ എണ്ണം 5.19 ബില്യണാണ്. ഇത് ലോക ജനസംഖ്യയുടെ 64.5 ശതമാനം വരും. ഇന്ത്യയില്‍ മൂന്നിലൊരാള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുണ്ട്.
പലരാജ്യങ്ങളിലും കണക്കുകള്‍ വ്യത്യസ്തമാണ്. കിഴക്ക്, മധ്യ ആഫ്രിക്കയില്‍ 11 പേരില്‍ ഒരാള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുള്ളത്.
സമൂഹമാധ്യമങ്ങളില്‍ ചെലവിടുന്ന സമയവും കഴിഞ്ഞതവണത്തേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. രണ്ടു മിനുട്ടു മുതല്‍ രണ്ട് മണിക്കൂര്‍ 26 മിനുട്ട് വരെയാണ് ഒരാള്‍ ശരാശരി സോഷ്യല്‍മീഡിയയില്‍ ചെലവിടുന്നത്.
ബ്രസീലുകാര്‍ പ്രതിദിനം മൂന്ന് മണിക്കൂറും 49 മിനുട്ടുമാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതെങ്കില്‍ ജപ്പാന്‍കാര്‍ ഒരു മണിക്കൂറില്‍ താഴെയാണ് ഇതിനായി ചെലവാക്കുന്നത്.
ഏഴ് പ്ലാറ്റ്‌ഫോമുകളാണ് ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടത്. മെറ്റയുടെ വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയാണ് ജനപ്രിയ പ്ലാറ്റ്‌ഫോമുകള്‍. ഇതുകൂടാതെ ചൈനയുടെ വീ ചാറ്റ്, ടിക്‌ടോക്, ഡോയുയിന്‍, ട്വിറ്റര്‍, ടെലഗ്രാം എന്നിവയും പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളാണ്.
Now 5 bn people around the world are on social media
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."