HOME
DETAILS

ചുരുങ്ങുന്ന തുരുത്തുകള്‍

  
backup
July 22 2023 | 18:07 PM

editorial-about-teesta-setalvad

റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി എന്ന സിനിമയില്‍ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ പേരില്‍ ഹണ്ടര്‍ കമ്മിഷന്റെ ഭാഗമായി ജനറല്‍ ഡയറിനെ വിസ്തരിക്കുന്ന ഇന്ത്യന്‍ അഭിഭാഷകനുണ്ട്. ഹബീബ് തന്‍വീര്‍ അഭിനയിച്ച ഈ കഥാപാത്രം ചിമന്‍ലാല്‍ ഹരിലാല്‍ സെതില്‍വാദാണ്. ടീസ്ത സെതില്‍വാദിന്റെ മുതുമുത്തച്ഛന്‍. നരേന്ദ്രമോദിയെയും അമിത്ഷായെയും ഗുജറാത്ത് കൂട്ടക്കൊലക്കാലത്ത് ഭീകര ഭരണകൂടത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെയും പ്രതിക്കൂട്ടിലാക്കാന്‍ വ്യാജരേഖ ചമച്ചുവെന്ന കുറ്റംചുമത്തി ജയിലിലടച്ച ടീസ്ത സെതില്‍വാദിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നുവെന്നത് ഇന്ത്യയില്‍ ഫാഷിസത്തിന് അടിപ്പെടാത്ത ഏതാനും തുരുത്തുകള്‍ ഉണ്ടെന്ന് മാത്രമാണ് വിളിച്ചുപറയുന്നത്.


തലമുറകളായി അഭിഭാഷകരുടെ കുടുംബമാണ് ടീസ്തയുടേത്. അതുവേണ്ടെന്ന് കരുതി നിയമപഠനത്തിന് ചേര്‍ന്നത് രണ്ടുവര്‍ഷം കഴിഞ്ഞ് ഇട്ടേച്ച് തത്വശാസ്ത്രം പഠിക്കാന്‍ പോയതാണ് ടീസ്ത. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തനമാണ് തെരഞ്ഞെടുത്തത്. 2002ലെ ഗുജറാത്ത് കൂട്ടക്കൊല ടീസ്തയെ തന്നെ മാറ്റിത്തീര്‍ത്തു. ഇരുനൂറിലേറെ മനുഷ്യര്‍ ക്രൂരമായി കൊല്ലപ്പെടുക, സ്ത്രീകള്‍ ബലാത്സംഗത്തിനിരയാവുക, വീടുകളും കടകളും തീയിടുക. ദിവസങ്ങളോളം അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ പൊലിസും ഭരണകൂടവും അവര്‍ക്ക് ഒത്താശക്കാരായിരിക്കുക. പരാതി പറയാന്‍ ആളില്ല, കേസില്ല, പ്രതികളില്ല, ശിക്ഷയില്ല. ഗുജറാത്തുകാരിയായ ടീസ്ത മുന്നില്‍ നിന്ന് സിറ്റിസണ്‍ ഫോര്‍ ജസ്റ്റീസ് ആന്‍ഡ് പീസ് (സി.ജെ.പി) എന്ന സംഘടന രൂപീകരിച്ച് ഇരകളെ സഹായിക്കാന്‍ മുന്നോട്ടു വന്നു.


മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ 1984ലെ ഭീവണ്ടി കലാപവും 1993ലെ ബോംബെ കലാപവും ടീസ്തയുടെ അനുഭവത്തിലുണ്ട്. ഭര്‍ത്താവ് ജാവേദ് ആനന്ദും മറ്റുമായി ചേര്‍ന്ന് കമ്യൂണലിസം കംബാറ്റ് എന്ന പ്രസിദ്ധീകരണം തുടങ്ങിയത് ബോംബെ കലാപത്തെ തുടര്‍ന്നാണ്. ഗുജറാത്തിലെ നിസ്സഹായരായ മനുഷ്യരുടെ ശബ്ദമായി മാറുകയായിരുന്നു ടീസ്ത. കൂട്ടക്കൊലയുടെ ഭീകര രൂപങ്ങളിലൊന്നായ ബെസ്റ്റ് ബേക്കറി കേസിന്റെ വിചാരണ ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് മാറ്റിച്ചുവെന്നിടത്താണ് ടീസ്ത വിജയിക്കുന്നത്. തുടര്‍ന്ന് അന്വേഷണമോ നടപടികളോ ഇല്ലാതിരുന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി, നരോദപാട്യ, സര്‍ദാര്‍പുര, ദീപ്ത ദര്‍വാജ തുടങ്ങിയ കൂട്ടക്കൊലക്കേസുകള്‍ അന്വേഷിക്കാന്‍ സുപ്രിംകോടതി ഇടപെട്ട് പ്രത്യേക സംഘത്തെ നിയോഗിക്കുകയും അത് നിരീക്ഷിക്കാന്‍ അമിക്കസ് ക്യൂറിയെ വയ്ക്കുകയും ചെയ്തു. അന്വേഷണ സംഘത്തിന് മുന്നില്‍ തെളിവ് കൊടുക്കാനും മറ്റുമായി നിയമസഹായവും ടീസ്ത നല്‍കി. ഒപ്പം ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നും പ്രതി ചേര്‍ത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സാക്കിയ ജാഫ്രിക്കൊപ്പം കോടതിയെ സമീപിച്ചു ടീസ്ത.


ഗോധ്ര സംഭവത്തിന് പിന്നാലെ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഹിന്ദുക്കള്‍ രോഷം തീര്‍ക്കട്ടെ എന്ന മുഖ്യമന്ത്രി തന്നെ പറഞ്ഞുവെന്നും ഭരണകൂടം ആകെ അക്രമികള്‍ക്ക് ഒപ്പം നിന്നുവെന്നും കലാപത്തില്‍ കൊല ചെയ്യപ്പെട്ട ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി നല്‍കിയ ഹരജിയില്‍ പറഞ്ഞു. അന്നത്തെ ഡി.ജി.പി ആര്‍.ബി ശ്രീകുമാറിന്റെയും ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിന്റെയും അടക്കം മൊഴികള്‍ തെളിവുകളായും നല്‍കി.

കേസ് സുപ്രിംകോടതിയെലെത്തിയപ്പോഴേക്കും നരേന്ദ്രമോദി പ്രധാനമന്ത്രിയും അമിത്ഷാ ആഭ്യന്തര മന്ത്രിയും ആയിരുന്നു. തെളിവ് പോരാ എന്നുപറഞ്ഞ് കേസ് വെറുതെ വിട്ട പിറ്റേന്ന് തന്നെ ആര്‍.ബി ശ്രീകുമാറിനും ടീസ്തക്കും സഞ്ജീവ് ഭട്ടിനും എതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തു. ആംനസ്റ്റിയും യു.എന്‍ മനുഷ്യാവകാശ സമിതിയിലെ മേരി ലോലറും അറസ്റ്റിനെ അപലപിച്ചു. വിദ്വേഷത്തിനും വിവേചനത്തിനും എതിര് നില്‍ക്കുന്നത് കുറ്റമല്ലെന്ന് അവര്‍ പറഞ്ഞു. അതൊക്കെയുണ്ടോ ഫാഷിസ്റ്റുകള്‍ കേള്‍ക്കുന്നു!


അതിന് മുമ്പെ ടീസ്തയെ വേട്ടയാടാന്‍ തുടങ്ങിയിരുന്നു. ഇവരുടെ സംഘടന നിയമവിരുദ്ധമായി വിദേശ സാമ്പത്തിക സഹായം സ്വീകരിക്കുന്നുവെന്ന് പറഞ്ഞ് ഒരു കേസ്. സാക്ഷികളെ പീഡിപ്പിച്ചുവെന്ന് കൂടെ നില്‍ക്കുന്ന ഒരാളുടെ പരാതിയില്‍ മറ്റൊരു കേസ്.


2022 ജൂണില്‍ ഇവരെ മുംബൈയിലെ വസതിയിലെത്തി ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുമ്പോള്‍ ചുമത്തിയത് വലിയ കുറ്റങ്ങളാണ്. വ്യാജ രേഖ നിര്‍മിക്കുക, തെളിവുകള്‍ കെട്ടിച്ചമയ്ക്കുക, ഗൂഢാലോചന നടത്തുക തുടങ്ങിയ വകുപ്പുകള്‍. ഗുജറാത്ത് ഹൈക്കോടതി ടീസ്തക്ക് ജാമ്യം നിഷേധിക്കാന്‍ ചൂണ്ടിക്കാട്ടിയത് സി.ജെ.പിയില്‍ ഒപ്പമുണ്ടായിരുന്ന റൈസ് അഹമ്മദ് പത്താന്റെ മൊഴിയാണ്. ഇരകളില്‍ നിന്ന് വെള്ളക്കടലാസില്‍ ഒപ്പിട്ട് വാങ്ങി ടീസ്തയാണ് മൊഴികള്‍ എഴുതിയതെന്ന്.

കോണ്‍ഗ്രസ് നേതാവായ അഹമ്മദ് പട്ടേലില്‍ നിന്ന് 30 ലക്ഷം രൂപ ടീസ്ത വാങ്ങിയെന്ന് മറ്റൊരു മൊഴിയുമുണ്ട്. ഇവിടെ നിയമം ഇപ്പോള്‍ അങ്ങനെയാണ്. ഡല്‍ഹി സര്‍ക്കാരിലെ സിസോദിയ അടക്കം പലരും ജയിലില്‍ കിടക്കുന്നു. കാരണം അവര്‍ നിരപരാധികളാണെന്ന് തെളിഞ്ഞില്ല. ബ്രിജ്ഭൂഷണ്‍ അടക്കം ഭീകരര്‍ പുറത്തു വിലസുന്നു. കാരണം അവര്‍ അപരാധികളാണെന്ന് തെളിഞ്ഞില്ല.


ടീസ്തയുടെ മുത്തച്ഛന്‍ എം.സി സെതില്‍ വാദാണ് ഇന്ത്യയുടെ ആദ്യത്തെ അറ്റോണി ജനറല്‍. ആദ്യത്തെ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍. ആദ്യത്തെ നിയമ കമ്മിഷന്‍ ചെയര്‍മാന്‍. മോതിലാല്‍ ചിമന്‍ലാല്‍ സെതില്‍ വാദ് രൂപം നല്‍കിയ ഇന്ത്യന്‍ നിയമ ഘടനയിലെവിടെയോ അവശേഷിച്ച ചില ന്യായങ്ങളുടെ പേരില്‍ പത്മശ്രീ ടീസ്ത സെതില്‍വാദ് ഇപ്പോള്‍ ജയിലിന് പുറത്താണ്, രാജ്യം തന്നെ ജയിലായി വരുമ്പോള്‍.

Content Highlights:editorial about Teesta Setalvad



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago