ലോകത്തിലെ ഏറ്റവും വിലകൂടിയ ഉടയാട; വിശുദ്ധ കഅ്ബയെ പുതപ്പിക്കുന്ന കിസ്‌വ നിര്‍മിക്കാനുള്ള ചെലവിനെക്കുറിച്ചറിയാം
ലോകത്തിലെ ഏറ്റവും വിലകൂടിയ ഉടയാട; വിശുദ്ധ കഅ്ബയെ പുതപ്പിക്കുന്ന കിസ്‌വ നിര്‍മിക്കാനുള്ള ചെലവിനെക്കുറിച്ചറിയാം
മക്കയില്‍ എല്ലാ വര്‍ഷവും മുടങ്ങാതെ നടക്കുന്ന ചടങ്ങില്‍പ്പെട്ടതാണ് വിശുദ്ധ കഅ്ബാലയത്തെ കിസ്‌വ പുതപ്പിക്കല്‍. സാധാരണയായി ദുല്‍ഹിജ്ജ ഒമ്പതിന് ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്ന ദിവസമായിരുന്നു കിസ്‌വ പുതപ്പിക്കല്‍ ചടങ്ങ് നടന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഈ ചടങ്ങ് ഇസ്‌ലാമിക പുതുവര്‍ഷമായ മുഹറം 1 മുതല്‍ നടത്തി തുടങ്ങി. ജൂലൈ 19നാണ് ഇത്തവണത്തെ കിസ്‌വ മാറ്റല്‍ ചടങ്ങ് നടന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ഉടയാടയാണ് കഅ്ബാലയത്തിലെ കിസ്‌വ. സ്വര്‍ണ നൂലുകളും വെള്ളി നൂലുകളും ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ പട്ടും ഉപയോഗിച്ചാണ് കിസ് വ നിര്‍മിക്കുന്നത്. എല്ലാ വര്‍ഷങ്ങളിലും കിസ്‌വ നിര്‍മാണം നടക്കുന്നുണ്ട്. ഒരു കിസ്‌വ നിര്‍മിക്കാന്‍ ഏകദേശം 9 മാസം സമയമാണ് കണക്കാക്കുന്നത്. മക്കയിലെ ഉമ്മുല്‍ ജുദില്‍ സ്ഥിതി ചെയ്യുന്ന കിങ് അബ്ദുല്‍ അസീസ് കിസ്‌വ ഫാക്ടറിയില്‍ നിന്നാണ് ഇതിന്റെ നിര്‍മാണം. 200ലധികം തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലമായാണ് ഓരോ കിസ്‌വയും നിര്‍മിക്കപ്പെടുന്നത്.
ഏകദേശം 670 കിലോ ശുദ്ധ പട്ടാണ് ഒരു കിസ്‌വ നിര്‍മിക്കാന്‍ ആവശ്യമായി വരുന്നത്. 120 കിലോ സ്വര്‍ണ നൂലുകളും 100 കിലോ വെള്ളി നൂലുകളും ഉപയോഗിച്ചാണ് കിസ്‌വയിലെ അറബ് കാലിഗ്രഫി നടത്തുന്നത്. ഇതിന് പുറമെ നിര്‍മാണച്ചെലവ് കൂടി കണക്കാക്കുമ്പോള്‍ മൂല്യത്തിന്റെ കാര്യത്തില്‍ കിസ്‌വയെ വെല്ലാന്‍ മറ്റൊരു ഉടയാടക്കും സാധിക്കില്ലെന്നര്‍ത്ഥം.
ഇനി പരിശുദ്ധ കിസ്‌വയുടെ വിലയെത്രയൈന്ന് നോക്കാം. ഒരു കിസ്‌വ നിര്‍മാണത്തിന് ഏകദേശം 25 മില്യണ്‍ സൗദി റിയാലാണ് ചെലവ് കണക്കാക്കുന്നത്. ഇന്ത്യന്‍ രൂപയിലാണെങ്കില്‍ ഏകദേശം 54 കോടിയിലധികം ചെലവ് വരുന്നുണ്ടെന്നര്‍ത്ഥം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."