HOME
DETAILS

ഭരണകൂടം എന്തുകൊണ്ട്ടീസ്തയെ ഭയപ്പെടുന്നു

  
backup
July 23 2023 | 19:07 PM

why-is-the-government-afraid-of-teesta

പ്രൊഫ. റോണി കെ. ബേബി


ഇന്ത്യ ഭരിക്കുന്ന മോദി ഭരണകൂടം ഒരു പുസ്തകത്തെ, ഗ്രന്ഥകാരിയെ, സന്നദ്ധ സേവകയെ വല്ലാതെ ഭയപ്പെടുന്നുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തും ഏറെ ചർച്ച ചെയ്യപ്പെടുകയും വിവിധ വിദേശ സർവകലാശാലകളിൽ റഫറൻസായി ഉപയോഗിക്കുകയും ചെയ്യുന്ന ആ പുസ്തകത്തിന്റെ പേര് 'ഗുജറാത്ത് ബിഹൈന്‍ഡ് ദി മിറാഷ്' എന്നാണ്. ചരിത്രത്തിലെ കറുത്ത പാടുകളിൽ ഒന്നായ ഗുജറാത്ത് കലാപം ഓർമിപ്പിക്കപ്പെടുമ്പോഴെല്ലാം 'ഗുജറാത്ത് ബിഹൈന്‍ഡ് ദി മിറാഷ് ' രചയിതാവും ഓർമിക്കപ്പെടും. തീസ്ത സെതിൽവാദ് എന്നാണ് അവരുടെ പേര്. ഗുൽബർഗ് സൊസൈറ്റി, നരോദ പാട്യ, നരോദ ഗാം, സർദാർപുര, വഡോദരയിലെ ബെസ്റ്റ് ബേക്കറി തുടങ്ങിയ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകൾ തീസ്ത സെതിൽവാദ് ഏറ്റെടുത്തു. ഇരകൾക്കുവേണ്ടി, നീതിക്കുവേണ്ടി പോരാടി.


ഇന്ത്യയിലെ ആദ്യ അറ്റോർണി ജനറൽ എം.സി സെതിൽവാദിൻ്റെ ചെറുമകളാണ് തീസ്ത സെതിൽവാദ്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച ഹണ്ടർ കമ്മിഷനിലെ മൂന്ന് ഇന്ത്യക്കാരിൽ ഒരാളായിരുന്നു തീസ്തയുടെ മുത്തച്ഛൻ ചിമൻലാൽ ഹരിലാൽ സെതിൽവാദ്. ഗുജറാത്ത് കലാപത്തെ തുടർന്ന് 2002ൽ സ്ഥാപിതമായ സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളും അതിൻ്റെ സെക്രട്ടറിയുമാണ് തീസ്ത. ഗുജറാത്ത് കലാപത്തിൽ ഇരയാക്കപ്പെട്ടവർക്ക് നിയമ സഹായങ്ങൾ നൽകുകയാണ് സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന സംഘടനയുടെ ലക്ഷ്യം. 2007ൽ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മശ്രീ നൽകി രാജ്യം തീസ്തയെ ആദരിച്ചിരുന്നു. ആസൂത്രണ കമ്മിഷനിലെ മുൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

നീതിക്കുവേണ്ടിയുള്ള പോരാട്ടം


ഗുജറാത്ത് കലാപത്തിൽ ഇരയാക്കപ്പെട്ടവരുടെ കേസുകൾ ആദ്യമായി ഏറ്റെടുത്ത ആക്ടിവിസ്റ്റാണ് തീസ്ത. 2007 മാർച്ചിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിക്കും കലാപത്തിന് ഉത്തരവാദികളായ മറ്റ് 61 പേർക്കുമെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കലാപത്തിൽ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി ഗുജറാത്ത് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ സഹ ഹരജിക്കാരിയായിരുന്നു അവർ. കലാപത്തെക്കുറിച്ച് അന്വേഷിക്കുന്നതിനുവേണ്ടി മുൻ സി.ബി.ഐ ഡയരക്ടർ ആർ.കെ രാഘവന്റെ കീഴിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിലേക്ക് സുപ്രിംകോടതിയെ നയിച്ചതും തീസ്ത നടത്തിയ നിയമപ്പോരാട്ടമാണ്.
തീസ്ത സെതിൽവാദ് വീണ്ടും വാർത്തകളിൽ നിറയുന്നത് ഗുജറാത്ത് കലാപത്തിലെ ഇരകൾക്കുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ പ്രതികാര നടപടികളുമായി ഭരണകൂടത്തിന്റെ ഒത്താശയോടെ ഗുജറാത്ത് പൊലിസ് നടത്തുന്ന വേട്ടയിലൂടെയാണ്.

തീസ്തയ്ക്ക് സുപ്രിംകോടതി നൽകിയ ഇടക്കാല ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി നടപടിക്കെതിരേ അതിരൂക്ഷ വിമർശനമാണ് സുപ്രിംകോടതിയിൽനിന്ന് കഴിഞ്ഞ ദിവസം ഉണ്ടായത്. ഹൈക്കോടതി ഉത്തരവിലെ പല പരാമര്‍ശങ്ങളും പരസ്പര വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ തീസ്ത സെതിൽവാദിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. തീസ്തയുടെ അറസ്റ്റിന്റെ ഉദ്ദേശ്യലക്ഷ്യത്തേയും ജസ്റ്റിസ് ബി.ആര്‍ ഗവായി ചോദ്യംചെയ്തു. കുറ്റക്കാരിയാണെന്നുകണ്ട് 24 മണിക്കൂറിനകം തീസ്തയെ അറസ്റ്റ് ചെയ്യാന്‍ 2022 ജൂണ്‍ 24 മുതല്‍ ജൂണ്‍ 25 വരെ എന്ത് അന്വേഷണമാണ് പൊലിസ് നടത്തിയതെന്നും ഗവായി ചോദിച്ചു.


ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും മറ്റുള്ളവർക്കും ക്ലീൻ ചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ സുപ്രിംകോടതി ശരിവച്ചതിന് തൊട്ടുപിന്നാലെയാണ് തീസ്തക്കെതിരേ പ്രതികാരനടപടികൾ ആരംഭിച്ചത്. കലാപക്കേസില്‍ സുപ്രിംകോടതി കുറ്റവിമുക്തരാക്കിയ നരേന്ദ്രമോദി അടക്കമുള്ളവര്‍ക്കെതിരേ വ്യാജ ആരോപണങ്ങളും തെളിവുകളും ഉണ്ടാക്കിയവര്‍ക്കെതിരായി നടപടിയെടുക്കണമെന്ന കോടതി നിര്‍ദേശം ചൂണ്ടിക്കാട്ടിയാണ് ഒരു അന്വേഷണവും നടത്താതെ പ്രതികാര നടപടികൾ ആരംഭിച്ചത്.


തീസ്തയെയും ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാറിനെയും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെയും കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് ഗുജറാത്ത് പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. നരേന്ദ്രമോദി അടക്കമുള്ളവരെ പ്രതികളാക്കാന്‍ ഇവർ ഗൂഢാലോചന നടത്തുകയും വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്തെന്നാണ് പൊലിസ് ആരോപണം. കലാപകാലത്ത് എ.ഡി.ജി.പിയായിരുന്ന ശ്രീകുമാർ നാനാവതി കമ്മിഷന് മുന്നിൽ മോദിസർക്കാരിനെതിരായ തെളിവുകൾ ഹാജരാക്കിയിരുന്നു.
കേസില്‍ 2022 സെപ്റ്റംബറില്‍ സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഹരജി പരിഗണിച്ചപ്പോൾ സുപ്രിംകോടതി ഗുജറാത്ത് പൊലിസിനെയും ഹൈക്കോടതിയെയും രൂക്ഷമായി വിമർശിച്ചു. രണ്ടുമാസമായി കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും സാകിയ ജാഫ്രിയുടെ കേസ് തള്ളി കോടതി നടത്തിയ നിരീക്ഷണങ്ങളല്ലാതെ എഫ്.ഐ.ആറിൽ മറ്റൊന്നുമില്ലെന്നും വിമർശിച്ചു.

സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ച് പതിനെട്ട് ദിവസങ്ങൾക്കുശേഷം സെതിൽവാദ്, ആർ.ബി ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവർക്കെതിരേ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കുറ്റപത്രം സമർപ്പിച്ചു. കെട്ടിച്ചമച്ച സത്യവാങ്മൂലങ്ങളിൽ ഒപ്പിടാൻ കലാപബാധിതരെ തീസ്ത നിർബന്ധിച്ചുവെന്നും പ്രഖ്യാപനങ്ങൾ തയാറാക്കിയ ഭാഷയായ ഇംഗ്ലീഷ് ഉപയോഗിച്ചത് കലാപത്തിന്റെ സാക്ഷികൾക്ക് മനസ്സിലാക്കാൻ കഴിയാത്തതാണെന്നും കുറ്റപത്രത്തിൽ പറയുന്നു. എന്നാല്‍, സ്ഥിരം ജാമ്യത്തിനുവേണ്ടിയുള്ള തീസ്തയുടെ ഹരജി ഈ മാസം ആദ്യവാരം തള്ളിയ ഗുജറാത്ത് ഹൈക്കോടതി തീസ്ത എത്രയും വേഗം കീഴടങ്ങണമെന്നും നിര്‍ദേശിച്ചു. ഇതിനെതിരേയാണ് അവർ സുപ്രിംകോടതിയെ സമീപിച്ചത്.


2004 നവംബറിൽ ഗുജറാത്ത് പൊലിസ് തീസ്തയ്ക്കെതിരേ വ്യാജ കേസ് ചുമത്തി അവരെ തുറുങ്കിലടക്കാൻ ശ്രമിച്ചിരുന്നു. ബെസ്റ്റ് ബേക്കറി കേസിലെ പ്രധാന സാക്ഷി സഹീറ ശൈഖിനെ കോടതിയിൽ തെറ്റായ മൊഴി നൽകാൻ തീസ്ത സമ്മർദം ചെലുത്തിയെന്നായിരുന്നു കേസ്. 2005ൽ സുപ്രിംകോടതി തീസ്ത സെതൽവാദിന് ഈ കേസിൽ ക്ലീൻ ചിറ്റ് നൽകി. കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഗുജറാത്ത് പൊലിസിനെതിരേ കടുത്ത വിമർശനമാണ് അന്ന് സുപ്രിംകോടതിയിൽനിന്ന് ഉണ്ടായത്.

ഉയരണം പ്രതിരോധം


മനുഷ്യാവകാശങ്ങളുടെയും വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിന്റെയും മുഖമാണ് തീസ്ത. 2007ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകിയ ആദരിച്ച പൗരാവകാശ പ്രവർത്തകയെയാണ് രാഷ്ട്രീയ വേട്ടകളിലൂടെ നിശബ്ദമാക്കാൻ ഭരണകൂടം ശ്രമിക്കുന്നത്. സഞ്ജീവ് ഭട്ട് ഇന്നും ഇരുമ്പഴിക്കുള്ളിലാണ്. ക്രൂരമായ വേട്ടകളാണ് ഗുജറാത്ത് സർക്കാരിന്റെ ഭാഗത്തുനിന്ന് അവർക്ക് നേരിടേണ്ടിവന്നത്. തീസ്തയും, ശ്രീകുമാറും, സഞ്ജീവ് ഭട്ടും അടക്കമുള്ള സത്യത്തിനുവേണ്ടി നിലകൊണ്ടവർക്കെതിരേ പ്രതികാരനടപടികൾ അരങ്ങു തകർക്കുമ്പോഴും രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ ഉയരുന്നില്ല എന്നതാണ് ഏറെ അത്ഭുതപ്പെടുത്തുന്നത്.


ഫാ. സ്റ്റാൻ സ്വാമി അടക്കമുള്ളവർക്കെതിരേ ഭരണകൂട ഭീകരത അരങ്ങേറിയിട്ടും വലിയ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നില്ല. പൊതുസമൂഹത്തിന്റെ ഇത്തരംനിസംഗതകൾ അധികാരം കൈയാളുന്നവർക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് നൽകുകയാണ്. അനീതിയെ എതിർക്കാതിരിക്കുന്നതിനേക്കാൾ വലിയ കുറ്റം അനീതിയുടെ മുമ്പിൽ നിസംഗത പാലിക്കുക എന്നതാണ്. രാജ്യത്തെ നിരവധി പൗരാവകാശ പ്രവർത്തകരെ നിശബ്ദമാക്കാൻ ആസൂത്രിത ശ്രമങ്ങൾ നടന്നിട്ടും കുറ്റകരമായ നിശബ്ദത പുലർത്തുന്നത് ഭരണകൂടങ്ങൾക്ക് വളമായി മാറുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago