ഗ്യാന്‍വാപി പള്ളിയില്‍ ബുധനാഴ്ച വരെ സര്‍വേ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ച് സുപ്രിം കോടതി
ഗ്യാന്‍വാപി പള്ളിയില്‍ ബുധനാഴ്ച വരെ സര്‍വേ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ച് സുപ്രിം കോടതി
ന്യൂഡല്‍ഹി: ഗ്യാന്‍വാപി പള്ളിയില്‍ ബുധനാഴ്ച വരേ സര്‍വേ നടപടികള്‍ നിര്‍ത്തിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം. ബുധനാഴ്ച വരേ സര്‍വേ നടപടികള്‍ നിര്‍ത്തിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജില്ലാകോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റിക്ക് അപ്പീല്‍ പൊകാമെന്ന് കോടതി വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതിയെയാണ് കമ്മിറ്റി സമീപിക്കേണ്ടത്. സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇടപെടല്‍. ഈ ഉത്തരവ് എ എസ് ഐയെ അറിയിക്കാനും നിര്‍ദ്ദേശം നല്കി.അപ്പീല്‍ ഉടനടി പരിഗണിക്കാന്‍ അലഹബാദ് ഹൈക്കോടതിക്കും നിര്‍ദ്ദേശമുണ്ട്.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് 45 മിനിറ്റ് നീണ്ട വാദത്തിന് ശേഷം ഉത്തരവിട്ടത്.
വാരണാസി കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇന്ന് ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ ആരംഭിച്ചത്. നാല് ഹിന്ദു സ്ത്രീകള്‍ നല്കിയ ഉത്തരവ് പരിഗണിച്ചാണ് കോടതി സര്‍വേ നടത്താന്‍ അനുമതി നല്‍കിയത്. ശിവലിംഗം കണ്ടെത്തിയ വുദുഖാന ഒഴിവാക്കി സര്‍വേ നടത്താനായിരുന്നു നീക്കം. മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രത്തിന് മുകളിലാണോ എന്ന് കണ്ടെത്താനാണ് സര്‍വേ നടത്താന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."