'ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നു'; പിണറായിക്കെതിരെ വി.ടി ബല്‍റാം
'ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നു'; പിണറായിക്കെതിരെ വി.ടി ബല്‍റാം
പാലക്കാട്: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കവെ മൈക്ക് കേടായതില്‍ കേസെടുത്തതിനെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം. പരിപാടിയില്‍ പങ്കെടുത്ത ഒരു അതിഥി കാരണം മൈക്ക് ഓപ്പറേറ്റര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നുവെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
'പരിപാടിയില്‍ പങ്കെടുത്ത ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ഉപകരണങ്ങള്‍ ദിവസക്കൂലിക്ക് വാടകക്ക് കൊടുത്ത് ഉപജീവനം നടത്തുന്ന അദ്ദേഹത്തിന് ഇപ്പോഴത്തെ അപ്രതീക്ഷിതമായ നിയമനടപടികള്‍ മൂലമുണ്ടാവുന്ന സാമ്പത്തിക നഷ്ടത്തിനും മാനസിക വ്യഥക്കും ഞങ്ങളാല്‍ കഴിയുന്ന തരത്തില്‍ പരിഹാരമുണ്ടാക്കാന്‍ കൂടെയുണ്ടാവും' വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിനാണ് പൊലീസ് കേസെടുത്തത്. കന്റോമെന്റ് പൊലീസാണ് സ്വമേധയാ കേസെടുത്തത്. കേരളാ പൊലീസ് ആക്ട് പ്രകാരമാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."