HOME
DETAILS
MAL
കുവൈത്തിൽ വൻ മയക്ക് മരുന്ന് വേട്ട
backup
July 27 2023 | 13:07 PM
Huge drug hunt in Kuwait
കുവൈത്ത് സിറ്റി: ക്രിമിനൽ സെക്യൂരിറ്റി സെക്ടർ, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസുമായി സഹകരിച്ച്, കുവൈത്ത് ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനും ഖത്തറിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻ മയക്കു മരുന്ന് ശേഖരവുമായി മൂന്ന് അറബ് പൗരന്മാർ പിടിയിലായതായി അൽ-റായ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം ഒരു മില്യനോളം വരുന്ന ക്യാപ്റ്റഗൺ ഗുളികകൾ (Captagon pills ) ഒരു കണ്ടെയ്നറിനകത്തു രഹസ്യമായി ഒളിപ്പിച്ച് ഷുവൈഖ് പോർട്ട് വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയാതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."