HOME
DETAILS

കൂടിയ പലിശ നിരക്ക് വില്ലനായില്ല; യുഎഇയിൽ വ്യക്തിഗത, ക്രെഡിറ്റ് കാർഡ് വായ്പകളിൽ വർധന

  
backup
July 27 2023 | 14:07 PM

uae-loan-rate-increases-in-2023-whil-interest-rate-is

കൂടിയ പലിശ നിരക്ക് വില്ലനായില്ല; യുഎഇയിൽ വ്യക്തിഗത, ക്രെഡിറ്റ് കാർഡ് വായ്പകളിൽ വർധന

അബുദാബി: 2023 ന്റെ രണ്ടാം പാദത്തിൽ യുഎഇയിൽ വ്യക്തികൾക്കും കമ്പനികൾക്കുമുള്ള വായ്പയിൽ വളർച്ചയുണ്ടായതായി സെൻട്രൽ ബാങ്ക് സർവേ റിപ്പോർട്ട്. പലിശ നിരക്കുകൾ വർധിച്ചിട്ടും ആളുകൾ വായ്പയെടുക്കുന്നത് വർധിക്കുകയാണ്. ബുധനാഴ്ച പുറത്തിറക്കിയ ക്രെഡിറ്റ് സെന്റിമെന്റ് സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഭവന സംബന്ധമായ വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, കാർ ലോണുകൾ, വ്യക്തിഗത വായ്പകൾ എന്നിവയ്ക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. എല്ലാ വിഭാഗങ്ങളിലും വ്യക്തിഗത വായ്പകൾക്കുള്ള ഡിമാൻഡിൽ വളർച്ച രേഖപ്പെടുത്തിയതായി സർവേ ഫലങ്ങൾ കാണിക്കുന്നു.

എന്നാൽ, കോർപ്പറേറ്റുകൾക്കും ചെറുകിട ബിസിനസ്സുകൾക്കും വായ്പ നൽകുന്നത് മുൻ പാദത്തേക്കാൾ അൽപ്പം മന്ദഗതിയിലാണെങ്കിലും ശക്തമായ വളർച്ചയാണ് കാണിക്കുന്നത്.

യുഎഇയ്ക്കുള്ളിൽ വായ്പ നൽകുന്ന എല്ലാ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, മുതിർന്ന ക്രെഡിറ്റ് ഓഫീസർമാർ എന്നിവരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സെൻട്രൽ ബാങ്ക് സർവേ നടത്തിയത്.

പലിശനിരക്കിലെ മാറ്റങ്ങൾ ധനകാര്യ സ്ഥാപനങ്ങളിലെ ക്രെഡിറ്റ് ഡിമാൻഡിനെ ഒരു പരിധിവരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതേസമയം ഉപഭോക്താക്കളുടെ മെച്ചപ്പെട്ട ഭവന, സാമ്പത്തിക വിപണി വീക്ഷണം, വരുമാനത്തിലെ മാറ്റം, കാലാനുസൃതമായ സ്വാധീനം എന്നിവയുടെ നല്ല ഫലങ്ങൾ പ്രതികൂല സാഹചര്യങ്ങളെ മറികടക്കാൻ ഉതകുന്നതാണെന്ന് സർവേയിൽ പ്രതികരിച്ചവർ റിപ്പോർട്ട് ചെയ്തു.

വായ്പ നൽകാനുള്ള സന്നദ്ധതയുമായി ബന്ധപ്പെട്ട്, ഉപഭോക്താക്കൾക്ക് വായ്പ നൽകാനുള്ള ധനകാര്യ സ്ഥാപനങ്ങളുടെ താൽപര്യത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടയതായി സർവേ ഫലങ്ങൾ പറയുന്നു. അടുത്ത പാദത്തിലേക്ക് നോക്കുമ്പോൾ, ബാങ്കുകളും ധനകാര്യ കമ്പനികളും വ്യക്തിഗത വായ്പയ്ക്ക് ക്രെഡിറ്റ് ഡിമാൻഡും വിതരണ വ്യവസ്ഥകളും ശക്തമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

വായ്പ ലഭ്യതയുടെ കാര്യത്തിൽ, സ്ഥാപനങ്ങൾക്ക് വായ്പ നൽകാൻ ബാങ്കുകളും ധനകാര്യ കമ്പനികളും തയ്യാറാണ്. കോർപ്പറേറ്റ്, എസ്എംഇ വായ്പകൾക്കുള്ള സെപ്തംബർ പാദത്തിലെ കാഴ്ചപ്പാട് പോസിറ്റീവായി തുടരുമ്പോൾ, ക്രെഡിറ്റ് ഡിമാൻഡിൽ ശക്തമായ വർധനയും വായ്പ നൽകാനുള്ള ശക്തമായ സന്നദ്ധതയും പ്രതീക്ഷിക്കുന്നതായി സർവേ റിപ്പോർട്ട് പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago