ലോകത്തിൽ പ്രവാസികൾക്ക് ഏറ്റവും ഉയർന്ന ശമ്പളം നൽകുന്നത് ഈ ഗൾഫ് രാജ്യം
ലോകത്തിൽ പ്രവാസികൾക്ക് ഏറ്റവും ഉയർന്ന ശമ്പളം നൽകുന്നത് ഈ ഗൾഫ് രാജ്യം
റിയാദ്: ലോകത്തിന് മുന്നിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൊണ്ടുവരുന്ന രാജ്യമായി മാറിയിരിക്കുന്ന സഊദി അറേബ്യയുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒരു പൊൻതൂവൽ കൂടി. ഇനി പ്രവാസികൾക്ക് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന ലോകത്തിലെ ഒന്നാം നമ്പർ രാജ്യമായി സഊദി അറിയപ്പെടും. കൺസൾട്ടൻസി ഇ.സി.എ ഇന്റർനാഷണലിന്റെ പുതിയ പഠന പ്രകാരമാണ് സഊദിക്ക് ഈ നേട്ടം കൈവരിക്കാനായത്.
സഊദി അറേബ്യയിലെ മിഡിൽ മാനേജർമാർ പ്രതിവർഷം ശരാശരി 83,763 പൗണ്ട് (88.64 ലക്ഷം രൂപ) സമ്പാദിക്കുന്നതായി മൈഎക്‌സ്പാട്രിയേറ്റ് മാർക്കറ്റ് പേ സർവേ (MyExpatriate Market Pay Survey) പറയുന്നു. സഊദിക്ക് ഒപ്പം മിഡിൽ ഈസ്റ്റിന് തന്നെ അഭിമാനമാണ് ഈ നേട്ടം. കാരണം ലോകത്ത് ഏറ്റവും കൂടുതൽ പണം സമ്പാദിക്കാൻ പറ്റുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണെന്ന് പഠനം പറയുന്നു.
ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സഊദി നിലവിൽ ശമ്പളം നൽകുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം കുറവുണ്ടായിട്ടും ശരാശരി ശമ്പളം ഉയർന്നു തന്നെ നിൽക്കുകയാണ്. അതേസമയം, ലോകത്തിലെ ഏറ്റവും ചെലവേറിയ സ്ഥലമായി യുകെ ഉയർന്നു.
"മിഡിൽ ഈസ്റ്റിലെ പ്രവാസികളുടെ ശമ്പളം അവിശ്വസനീയമാംവിധം ഉദാരമാണ്. ഏറ്റവും ഉയർന്ന ശമ്പളം സഊദി അറേബ്യയിലാണ് എന്നത് ആളുകളെ അങ്ങോട്ടേക്ക് വരാൻ മോഹിപ്പിക്കുന്നു. അതേസമയം, ശമ്ബളത്തിന് പുറമെയുള്ള ആനുകൂല്യങ്ങൾ ഇവിടെ അത്ര വലുതല്ല. എന്നാൽ വ്യക്തിഗത നികുതി ഇല്ലാത്തതിനാൽ, മൊത്തത്തിലുള്ള പാക്കേജ് ചെലവുകൾ കൂടുതൽ താങ്ങാനാകുന്നതാണ്.” - ഇ.സി.എ ഇന്റർനാഷണലിലെ റെമ്യൂണറേഷൻ ആൻഡ് പോളിസി സർവേ മാനേജർ ഒലിവർ ബ്രൗൺ ഒരു പ്രസ്താവനയിൽ പറഞ്ഞു.
“ഇത് യുകെയിൽ നിന്ന് വ്യത്യസ്‌തമാണ്. യുകെയിൽ പാക്കേജ് വലുതാണെകിലും ചെലവ് കൂടുതലാണ്. ചെലവിന്റെ ഭൂരിഭാഗവും നികുതിനൽകണം” അദ്ദേഹം കൂട്ടിച്ചേർത്തു.
യുകെയും ജപ്പാനും തമ്മിൽ പ്രവാസികളുടെ ശമ്പള അന്തരം വർധിച്ചതായി സർവേ പറയുന്നു. യഥാർത്ഥത്തിൽ ഇടിവുണ്ടായിട്ടും, ഹോങ്കോംഗ് മൂന്ന് സ്ഥാനങ്ങൾ കയറി, പ്രവാസി തൊഴിലാളികളെ അയയ്‌ക്കുന്ന ലോകത്തിലെ ഏറ്റവും ചെലവേറിയ അഞ്ചാമത്തെ സ്ഥലമായി. സിംഗപ്പൂർ റാങ്കിംഗിൽ 16-ാം സ്ഥാനത്താണ്. ആഗോള റാങ്കിംഗിൽ ജപ്പാനും ഇന്ത്യയും ചൈനയും രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."