HOME
DETAILS
MAL
കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു; കോഴിക്കോട് സ്വദേശിനി മരിച്ചു
backup
July 27 2023 | 17:07 PM
കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു; കോഴിക്കോട് സ്വദേശിനി മരിച്ചു
കോഴിക്കോട്: കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം. പരേതനായ ഒളവണ്ണ ചേളനിലം എംടി ഹൗസില്‍ ജെ.അബ്ദുല്‍ അസീസിന്റെ മകള്‍ ജെ.ആദില (23) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന അശ്വിന്‍ (25) പരുക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബെംഗളൂരു- മൈസൂരു എക്‌സ്പ്രസ് വേയില്‍ ചന്നപട്ടണയ്ക്കു സമീപം വ്യാഴാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അപകടം. ബെംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ് ആദില. മാതാവ്: ഷബീബ. സഹോദരങ്ങള്‍: ആഷില്ല, ബാനു, ഷാനിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."