സുരക്ഷാ ഫീച്ചറുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്; എത്തുക ബീറ്റാ പതിപ്പില്‍
അടുത്തകാലത്തായി നിരന്തരം അപ്‌ഡേറ്റുകള്‍ നല്‍കി ആപ്പിനെ കൂടുതല്‍ മെച്ചപ്പെടുത്താനുളള തയ്യാറെടുപ്പിലാണ് മെറ്റ. തങ്ങളുടെ മാര്‍ക്കറ്റിലെ മറ്റ് എതിരാളികളില്‍ നിന്നെല്ലാം ബഹുദൂരം മുന്നിലെത്തുന്നതിനായി സമസ്ത മേഖലകളിലും വാട്‌സാപ്പ് മെച്ചപ്പെടുത്തലുകള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ആപ്പിലെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് മെറ്റ. അപരിചിതമായ നമ്പറുകളില്‍ നിന്ന് സ്പാം മെസേജുകള്‍ വന്നാല്‍ അവയെ ഉപഭോക്താക്കളുടെ ശ്രദ്ധയിലേക്കെത്തിക്കാനുളള തയ്യാറെടുപ്പാണ് വാട്‌സാപ്പ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്.
അപ്‌ഡേറ്റ് ചെയ്തു കഴിഞ്ഞാല്‍ അപരിചിതമായ നമ്പറില്‍ നിന്നും ആദ്യമായി ഒരു സന്ദേശം ഉപഭോക്താക്കള്‍ക്ക് ലഭിക്കുമ്പോള്‍ ആപ്പില്‍ പുതിയൊരു സ്‌ക്രീന്‍ തെളിയും. ഇത്തരത്തിലുളള സന്ദേശങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്നാണ് സ്‌ക്രീനില്‍ തെളിയുക.ഈ നമ്പറുകള്‍ ബ്ലോക്ക് ചെയ്യുകയോ മോഡറേഷന്‍ ടീമിന് റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യാം. പ്രൊഫൈല്‍ നെയിമും, പ്രൊഫൈല്‍ ഫോട്ടോയും ഫോണ്‍ നമ്പറിന്റെ കണ്‍ട്രി കോഡും ശ്രദ്ധിക്കണമെന്ന നിര്‍ദേശവും വാട്‌സാപ്പ് ഇതില്‍ നല്‍കും.
കൂടാതെകോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്ത നമ്പറില്‍ നിന്നും ലഭിക്കുന്ന സന്ദേശങ്ങള്‍ ഉപഭോക്താവ് വായിക്കുമ്പോള്‍ സന്ദേശം വായിച്ച വിവരം അയച്ചയാള്‍ അറിയുന്നത് തടയാനുള്ള സൗകര്യവും വാട്‌സാപ്പ് ഒരുക്കിയിട്ടുണ്ട്. അപരിചിതമായ നമ്പറില്‍ നിന്ന് വാട്‌സാപ്പില്‍ സന്ദേശം ലഭിക്കുമ്പോള്‍ നിങ്ങള്‍ അതിന് മറുപടി അയച്ചാല്‍ മാത്രമേ സന്ദേശം വായിച്ചതായുള്ള ബ്ലൂ ടിക്ക് അപ്പുറത്തുള്ളയാള്‍ കാണൂ.
അല്ലെങ്കില്‍ ആ കോണ്‍ടാക്റ്റ് ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സേവ് ചെയ്യണം.പുതിയ സുരക്ഷാ ഫീച്ചറുകള്‍ തത്ക്കാലം വാട്‌സാപ്പിന്റെ ബീറ്റാ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ലഭ്യമാവുക.
Content Highlights:whatsapp latest security features
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."