രാജ്യത്തിന്റെ യഥാര്‍ത്ഥ പേര് ഭാരതം; 'ഇന്ത്യയെന്ന' പേര് ഭരണഘടനയില്‍ നിന്ന് നീക്കണം: ബി.ജെ.പി എം.പി
രാജ്യത്തിന്റെ യഥാര്‍ത്ഥ പേര് ഭാരതം; 'ഇന്ത്യയെന്ന' പേര് ഭരണഘടനയില്‍ നിന്ന് നീക്കണം: ബി.ജെ.പി എം.പി
ന്യൂഡല്‍ഹി: ഇന്ത്യയെന്ന പേര് ഭരണ ഘടനയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പി. ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റണമെന്ന് ആവശ്യവുമായി ഉത്തരാഖണ്ഡില്‍ നിന്നുള്ള ബി.ജെ.പി എം.പി നരേഷ് ബന്‍സാലാണ് രംഗത്തെത്തിയത്. ഇന്ത്യയെന്ന പേര് ബ്രിട്ടീഷുകാരാണ് നല്‍കിയതെന്നും രാജ്യത്തിന്റെ യഥാര്‍ത്ഥ പേര് ഭാരത് എന്നാണെന്നുമായിരുന്നു എം.പിയുടെ പരാര്‍ശം. ഇന്ന് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നും ബി.ജെ.പി നേതാവിന്റെ വിവാദ പ്രസ്താവന.
'ഇന്ത്യയെന്ന് പേര് മാറ്റിയത് ബ്രിട്ടീഷുകാരാണ്. കോളനി ഭരണത്തില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട പേരാണ് ഇന്ത്യ. രാജ്യത്തിന്റെ യഥാര്‍ത്ഥ നാമം ഭാരത് എന്നാണ്. രാജ്യം ഇന്നും ചുമക്കുന്ന അടിമത്വത്തിന്റെ അടയാളമാണ് ഇന്ത്യ. അതുകൊണ്ട് പേര് ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ബന്‍സാല്‍ പറഞ്ഞത്.
നേരത്തെ അസം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മയും ഇന്ത്യയെന്ന പേരിനെതിരെ രംഗത്തെത്തിയിരുന്നു. വിശാല പ്രതിപക്ഷ ഐക്യ സഖ്യത്തിന് 'ഇന്‍ഡ്യ' യെന്ന് പേര് നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യക്കെതിരെ വിവാദ പരാമര്‍ശം നടത്തി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയത്.
ഇതിനിടെ ഇന്‍ഡ്യയെന്ന പേരിനെ പരിഹസിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശവും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. രാജ്യസ്നേഹം കൊണ്ടല്ല പ്രതിപക്ഷ സഖ്യത്തിന് ഇന്‍ഡ്യയെന്ന പേര് നല്‍കിയതെന്നും ഭാരതത്തെ കൊള്ളയടിക്കാനാണെന്നുമായിരുന്നു മോദി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."