ഇലക്ട്രിക്ക് വിപണി പിടിച്ചടക്കാന്‍ ടാറ്റാ നാനോ; 350 കിലോമീറ്റര്‍ റേഞ്ചും കുറഞ്ഞ വിലയും
ഇലക്ട്രിക്ക് വാഹന വിപണിയില്‍ വലിയ രീതിയിലുളള മത്സരമാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സംഭവിക്കുന്നത്.മാര്‍ക്കറ്റിലെ അതികായര്‍ക്കൊപ്പം ചെറിയ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളും ഇലക്ട്രിക്ക് വാഹന മേഖലയില്‍ ശക്തമായ മത്സരം കാഴ്ച വെക്കുന്നുണ്ട്.
ഇപ്പോള്‍ ഇ.വി രംഗത്തേക്ക് തങ്ങളുടെ ശക്തമായ കയ്യൊപ്പ് രേഖപ്പെടുത്താനായി ടാറ്റാ നാനോ പുതിയ രൂപത്തില്‍ അവതരിക്കുകയാണ്.
ചെറിയ ബഡ്ജറ്റില്‍ മികച്ച ഡിസൈനുമായി അവതരിച്ചിരിക്കുന്ന നാനോ സാധാരണക്കാര്‍ക്കും ഇ.വി കാര്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുറത്തിറങ്ങിയിരിക്കുന്നത്.ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനത്തിന് നാല് ലക്ഷം മുതല്‍ ആറ് രൂപക്ക് ഇടയിലാണ് വിലവരുന്നത്.
നാല് സീറ്റ് വേരിയന്റായ പുറത്തിറങ്ങുന്ന ഈ വാഹനത്തില്‍ നാല് പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ്. കൂടാതെ മികച്ച പെര്‍ഫോമന്‍സും കാഴ്ച വെക്കുന്ന കാറിന് വെറും പത്ത് സെക്കന്റ് കൊണ്ട് അറുപത് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും.
വാഹനം പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വലിയ ആവേശത്തിലാണ് വാഹന പ്രേമികള്‍. സാധാരണക്കാര്‍ക്കും ഒരു കാര്‍ എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ വഴിയൊരുക്കിയ ടാറ്റ നാനോ, ഇ.വി മേഖലയിലും പുതിയ വാഹനം അവതരിപ്പിച്ചുകൊണ്ട് സാധാരണക്കാരുടെ പക്ഷത്ത് നിലയുറപ്പിക്കുകയാണ്.
Content Highlights:tata nano ev details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."