HOME
DETAILS

'വെജിറ്റേറിയന്‍ കഴിക്കുന്നവര്‍ക്ക് മാത്രം ഇരിക്കാം'; ബോംബെ ഐ.ഐ.ടിയിലെ കാന്റീനില്‍ വിവേചനമെന്ന് ആരോപണം

  
backup
July 30 2023 | 17:07 PM

students-complain-food-discrimination-at-bombay-iit

മുംബൈ: ബോംബെ ഐ.ഐ.ടി ഹോസ്റ്റലില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന വിദ്യാര്‍ഥികളോട് വിവേചനം കാണിക്കുന്നതായി പരാതി. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ മാത്രമേ ഇവിടെ ഇരിക്കാന്‍ പാടുള്ളൂ എന്നെഴുതിയ പോസ്റ്ററുകള്‍ കാന്റീനില്‍ വിവിധ ഭാഗങ്ങളില്‍ പതിച്ചിട്ടുണ്ട്. കാന്റീനില്‍വെച്ച് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചതിന് മറ്റു വിദ്യാര്‍ഥികള്‍ അപമാനിച്ചതായി ഒരു വിദ്യാര്‍ഥി പറഞ്ഞു.

കാമ്പസില്‍ ഭക്ഷണത്തിന്റെ പേരില്‍ യാതൊരു വേര്‍തിരിവുമില്ലെന്നാണ് മൂന്നു മാസം വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് ലഭിച്ച മറുപടിയില്‍ പറയുന്നത്. അതേസമയം വിദ്യാര്‍ഥികളുടെ ഭക്ഷണത്തിന്റെ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ സീറ്റിങ് അറേഞ്ച്‌മെന്റ് നിലവിലുണ്ടെന്നും മറുപടിയില്‍ പറഞ്ഞിരുന്നു.

കാമ്പസില്‍ അങ്ങനെയൊരു വേര്‍തിരിവില്ലെന്ന് വ്യക്തമായിരിക്കെ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ മനപ്പൂര്‍വം വിഭാഗീയത സൃഷ്ടിക്കുകയാണെന്ന് അംബേദ്കര്‍ പെരിയാര്‍ ഫുലെ സ്റ്റഡി സര്‍ക്കിള്‍ (എ.പി.പി.എസ്.സി) ട്വീറ്റ് ചെയ്തു. കാന്റീനില്‍ പതിച്ച പോസ്റ്ററുകള്‍ എ.പി.പി.എസ്.സി നീക്കം ചെയ്തിട്ടുണ്ട്.

Content Highlights:students complain food discrimination at bombay IIT



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago