മഹാരാഷ്ട്രയില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് 16 മരണം
മഹാരാഷ്ട്രയില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് 16 മരണം
താനെ: മഹാരാഷ്ട്രയില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് 16 പേര്‍ മരിച്ചു. താനെ ജില്ലയില്‍ സമൃദ്ധി എക്‌സ്പ്രസ് വേയുടെ മൂന്നാം ഘട്ട നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ മൂന്നു പേര്‍ ചികിത്സയിലാണ്. അവശിഷ്ടങ്ങള്‍ക്കുള്ളില്‍ അഞ്ചു പേര്‍ കുടുങ്ങിക്കിടക്കുന്നതായും പൊലിസ് പറയുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
റോഡ് നിര്‍മാണത്തിന് കൊണ്ട് വന്ന ക്രെയിന്‍ തകര്‍ന്ന് കോണ്‍ക്രീറ്റ് സ്ലാബില്‍ പതിച്ചാണ് അപകടമുണ്ടായത്. നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മേല്‍ ക്രെയിന്‍ വീഴുകയായിരുന്നു. അവര്‍ തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ 14 മൃതദേഹങ്ങള്‍ കണ്ടെടുത്തു. എന്‍.ഡി.ആര്‍.എഫ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Pained by the tragic mishap in Shahapur, Maharashtra. My deepest condolences to the families of those who lost their lives. Our thoughts and prayers are with those who are injured. NDRF and local administration are working at the site of the mishap and all possible measures are…
— PMO India (@PMOIndia) August 1, 2023
എക്‌സ്പ്രസ് വേയുടെ മൂന്നാംഘട്ട നിര്‍മാണത്തിനിടെ ഷാഹ്പൂരിലെ സര്‍ലാംബെ ഗ്രാമത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്നാണ് പൊലിസ് പറയുന്നത്. 701 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സമൃദ്ധി മഹാമാര്‍ഗിന് മുംബൈ-നാഗ്പൂര്‍ എക്‌സ്പ്രസ് വേ എന്ന പേരുമുണ്ട്. രണ്ട് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഹൈവേയാണ്.
മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എംഎസ്ആര്‍ഡിസി) ആണ് എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണം നടത്തുന്നത്. ഇതിന്റെ ആദ്യ ഘട്ടം നാഗ്പൂരിനെ ഷിര്‍ദ്ദിയുമായി ബന്ധിപ്പിക്കുന്നു, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതിയാണിത്. സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. ഇരകളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."