ലൈഫ് മിഷന് കേസില്‍ ശിവശങ്കറിന് ജാമ്യം
ലൈഫ് മിഷന് കേസില്‍ ശിവശങ്കറിന് ജാമ്യം
ന്യൂഡല്‍ഹി: ലൈഫ് മിഷന് കോഴക്കേസില്‍ ആറുമാസമായി ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ഇടക്കാല ജാമ്യം. ചികിത്സക്കായി രണ്ട് മാസത്തെ ജാമ്യമാണ് കോടതി അനുവദിച്ചത്. ശിവശങ്കറിന് ജാമ്യം നല്‍കരുതെന്ന ഇ.ഡി വാദം എതിര്‍ത്താണ് കോടതി നടപടി. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ശസ്ത്രക്രിയ കസ്റ്റഡിയില്‍ നടത്താമെന്നായിരുന്നു ഇ.ഡി വാദം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, ആശുപത്രിയിലും വീട്ടിലുമല്ലാതെ മറ്റെങ്ങും പോകരുത് തുടങ്ങിയ കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
ലൈഫ് മിഷന് അഴിമതിക്കേസില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 15 നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറ് മാസമായി ജയിലില്‍ കഴിയുകയായിരുന്നു അദ്ദേഹം. ജാമ്യം അനുവദിക്കുന്നത് ഏത് വിധേനെയും തടയാനായിരുന്നു എന്‍ഫോഴ്സ്മെന്റ് നീക്കം.
ചികിത്സ നടത്താന്‍ ജാമ്യം വേണമെന്ന് കോടതിയില്‍ ശിവശങ്കര്‍ വാദിച്ചപ്പോള്‍, ആരോഗ്യ പ്രശ്ങ്ങളുടെ പേരില്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രിം കോടതിയില്‍ എതിര് സത്യവാങ്മൂലം നല്‍കിയിരുന്നു. ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തിന് പ്രശ്നമാകുമെന്നും സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള വാദമാണ് ഇഡി കോടതിയില്‍ ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."