കുനോ നാഷണല്‍ പാര്‍ക്കിലെ ഒരു ചീറ്റകൂടി ചത്തു; ഇതുവരെ ചത്തത് 9 ചീറ്റകള്‍
കുനോ നാഷണല്‍ പാര്‍ക്കിലെ ഒരു ചീറ്റകൂടി ചത്തു
ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ വീണ്ടും ചീറ്റ ചത്തു. ഇന്ന് രാവിലെയാണ് ധാത്രി എന്ന പെണ്‍ചീറ്റയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇതോടെ കുനോയില്‍ എത്തിച്ച ആകെ ചീറ്റകളില്‍ ഒന്‍പത് ചീറ്റകള്‍ ചത്തു. പ്രോജക്ട് ചീറ്റയുടെ ഭാഗമായി 20 ചീറ്റുകളെയാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നും നമീബിയയില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റകള്‍ ചത്ത പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് വിലക്കെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യന്‍ വന്യജീവി അധികാരികള്‍ ജൂലൈ 18ന് പുറത്തിറക്കിയ മെമ്മോറാണ്ടത്തിലാണ് ഉദ്യോഗസ്ഥരെ വിഷയത്തില്‍ പ്രതികരിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്. ചീറ്റകളുടെ മരണത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനുള്ള ചുമതല മധ്യപ്രദേശിലെ ചീഫ് വൈള്‍ഡ് ലൈഫ് വാര്‍ഡനോ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനോ മാത്രമാണുള്ളതെന്നും മെമ്മോയില്‍ പറയുന്നു.
മാര്‍ച്ച് 27 ന് സാഷ എന്ന പെണ്‍ ചീറ്റ വൃക്കരോഗം മൂലം ചത്തിരുന്നു. ഏപ്രില്‍ 23 ന് ഉദയ് എന്ന ചീറ്റയും അസുഖം മെയ് 9 ന് ദക്ഷ എന്ന പെണ്‍ ചീറ്റ ഇണചേരല്‍ ശ്രമത്തിനിടെ ആണ്‍ ചീറ്റയുടെ ആക്രമണത്തില്‍ലും നിര്‍ജലീകരണം കാരണം രണ്ട് ചീറ്റക്കുഞ്ഞുങ്ങളും ജൂലൈ 15 ന് സൂരജ് എന്ന ചീറ്റപ്പുലിയും കുനോ ദേശീയോദ്യാനത്തില്‍ ചത്തിരുന്നു. ചീറ്റകള്‍ തുടര്‍ച്ചയായി ചാവുന്നതില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."