'രക്ഷാബന്ധന് മുസ്ലീം സഹോദരിമാര്‍ക്കൊപ്പം ആഘോഷിക്കൂ' ബിജെപി നേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി
രക്ഷാബന്ധന് മുസ്ലീം സഹോദരിമാര്‍ക്കൊപ്പം ആഘോഷിക്കൂ'
ന്യൂഡല്‍ഹി: രക്ഷാബന്ധന് മുസ്ലിം സഹോദരിമാരോടൊപ്പം ആഘോഷിക്കണമെന്ന് ബിജെപി നേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്രമോദി.
പശ്ചിമബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ ബിജെപി എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു മോദിയുടെ പരമാര്‍ശം. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന വികസന പദ്ധതികള്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2024ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു.സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും മികച്ച ബന്ധം നിലനിര്‍ത്താന്‍ മോദിയ്ക്ക് കഴിഞ്ഞുവെന്ന് ചില എംപിമാര്‍ പറയുകയും ചെയ്തു.
ഓഗസ്റ്റ് 30നാണ് ഈ വര്‍ഷത്തെ രക്ഷാബന്ധന് നടക്കുന്നത്. ഇതിന് മുന്നോടിയായാണ് മോദിയുടെ ആഹ്വാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."