എഐ ക്യാമറയില്‍ കുടുങ്ങിയത് 10 എംപിമാരും 19 എംഎല്‍എമാരും ; കണക്ക് പുറത്തുവിട്ട് ഗതാഗത മന്ത്രി
എഐ ക്യാമറയില്‍ കുടുങ്ങിയത് 10 എംപിമാരും 19 എംഎല്‍എമാരും
തിരുവനന്തപുരം: ഗതാഗത നിയമലംഘനം നടത്തുന്നവരെ കണ്ടെത്താന്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ക്യാമറയില്‍ കുരുങ്ങി എം.പിമാരും എം.എല്‍.എമാരും.
വിഐപി വാഹനങ്ങളെ പിഴയില്‍ നിന്നും ഒഴിവാക്കുന്നുവെന്ന ആരോപണം തള്ളി ഗതാഗത മന്ത്രി, 10 എം പിമാരുടെ വാഹനങ്ങള്‍ക്കും 19 എം.എല്‍.എമാരുടേയും വാഹനങ്ങള്‍ക്ക് പിഴയിട്ടതായി വ്യക്തമാക്കി. വി ഐ പി വാഹനങ്ങള്‍ ഒന്നിലധികം തവണ നിയമലംഘനം നടത്തിയിട്ടുണ്ട്. എംഎല്‍എമാരുടേയും എം പിമാരുടേയും വാഹനങ്ങളടക്കം 328 സര്‍ക്കാര്‍ വാഹനങ്ങള്‍ക്കാണ് പിഴയിട്ടത്.
ഇനിമുതല്‍ നിലവിലുള്ള പിഴ പൂര്‍ണ്ണമായി അടച്ചവര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പുതുക്കി ലഭിക്കുള്ളു. ഇത് സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തും. 1994 മുതല്‍ രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്കും എ ഐ ക്യാമറ ബാധകമാണ്. 19 എം എല്‍ എമാരുടെ വാഹനങ്ങള്‍ക്കും പിഴ ചുമത്തിയതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."