HOME
DETAILS

മാനേജ്‌മെന്റ് പഠനവഴികള്‍; പ്രവേശന പരീക്ഷകളെക്കുറിച്ച് കൂടുതലറിയാം

  
backup
August 05 2023 | 01:08 AM

management-admission-common-exams-in-india

മാനേജ്‌മെന്റ് പഠനവഴികള്‍; പ്രവേശന പരീക്ഷകളെക്കുറിച്ച് കൂടുതലറിയാം

പി.കെ അന്‍വര്‍ മുട്ടാഞ്ചേരി
കരിയര്‍ വിദഗ്ധന്‍ [email protected]

ബിരുദ വിദ്യാര്‍ഥികള്‍ക്ക് മാനേജ്മെന്റ് പഠന പ്രവേശനത്തിന് നിരവധി അഭിരുചി പരീക്ഷകളുണ്ട്. ചേരാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച്, പ്രവേശനത്തിനാവശ്യമായ പരീക്ഷ ഏതെന്ന് ഉറപ്പുവരുത്തണം. മാനേജ്മെന്റ് പഠനത്തിന് നിരവധി സ്ഥാപനങ്ങള്‍ നിലവിലുണ്ടെങ്കിലും ഗുണനിലവാരമുള്ള ബിസിനസ് സ്‌കൂളുകളില്‍നിന്ന് ഉയര്‍ന്ന അക്കാദമിക മികവോടെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ മാത്രമാണ് മികച്ച കരിയറുകളിലെത്തിച്ചേരുന്നത്. വിവിധ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് മാനദണ്ഡമായ പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളെ പരിചയപ്പെടാം. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റുകള്‍ പരിശോധിക്കുക.

കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (CAT)
മാനേജ്മെന്റ് പഠനമേഖലയില്‍ രാജ്യത്തെ അഭിമാനാര്‍ഹമായ സ്ഥാപനങ്ങളായ ഐ.ഐ.എം ( ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ) കളിലെ പോസ്റ്റ് ഗ്രാജുവേറ്റ്, ഫെല്ലോ/ഡോക്ടറേറ്റ് തല മാനേജ്മെന്റ് പ്രോഗ്രാമുകളുടെ പ്രവേശനപരീക്ഷയാണ് കാറ്റ് (CAT). ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . ഔദ്യോഗിക വെബ്സൈറ്റായ www.iiimcat.ac.in വഴി സെപ്റ്റംബര്‍ 13 വൈകിട്ട് 5 മണി വരെ അപേക്ഷ സമര്‍പ്പിക്കാം. 2400 രൂപയാണ് അപേക്ഷാഫീസ്. പിന്നോക്ക / ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 1200 രൂപയും. 50 ശതമാനം മാര്‍ക്കോടെ (പിന്നോക്ക / ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 45%) ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. സി.എ/സി.എസ്/ഐ. സി.ഡബ്ല്യു.എ / എഫ്.ഐ.എ.ഐ തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. അഹമ്മദാബാദ്, അമൃതസര്‍, ബംഗളൂരു, ബോധ്ഗയ, കല്‍ക്കട്ട, ഇന്‍ഡോര്‍, ജമ്മു, കാശിപൂര്‍, കോഴിക്കോട്, ലഖ്നൗ, നാഗ്പൂര്‍, റായ്പൂര്‍, റാഞ്ചി, രോഹ്ത്തക്ക്,സമ്പല്‍പൂര്‍, ഷില്ലോംഗ്, സിര്‍മോര്‍, തിരുച്ചിറപ്പള്ളി, ഉദയ്പൂര്‍, വിശാഖപട്ടണം എന്നീ ഇരുപത് ഐ.ഐ.എമ്മുകളിലും കാറ്റ് സ്‌കോര്‍ പരിഗണിച്ചാണ് പ്രവേശനം. ഓരോ ഐ.ഐ.എമ്മിലും പ്രവേശന രീതി വ്യത്യസ്തമാണ്. ഇവ കൂടാതെ നിരവധി ഇതര മാനേജ്മെന്റ് സ്ഥാപനങ്ങളിലേക്കും കാറ്റ് സ്‌കോര്‍ പരിഗണിക്കുന്നുണ്ട്.

എല്ലാ ഐ.ഐ.എമ്മുകളിലും പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് (പി.ജി.പി) / മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (എം.ബി.എ ) പ്രോഗ്രാം ലഭ്യമാണ്. കൂടാതെ റിസര്‍ച്ച് തലത്തില്‍ പി.എച്ച്.ഡി/ ഫെല്ലോ പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് (എഫ്.പി.എം) പ്രോഗ്രാമും ലഭ്യമാണ്. പി.ജി തലത്തിലും റിസര്‍ച്ച് തലത്തിലും വിവിധ സ്പെഷലൈസേഷനുകളുണ്ട്. റിസര്‍ച്ച് തലത്തില്‍ എക്സിക്യൂട്ടീവ് എഫ്.പി.എം / പിഎച്ച്.ഡി , പിഎച്ച്.ഡി ഫോര്‍ വര്‍ക്കിംഗ് പ്രൊഫഷണല്‍സ് എന്നിവയും ചില ഐ.ഐ.എമ്മുകളിലുണ്ട്. കോഴിക്കോട് ഐ.ഐ.എമ്മില്‍ ബിസിനസ് ലീഡര്‍ഷിപ്പ്, ഫിനാന്‍സ്, ലിബറല്‍ സ്റ്റഡീസ് ആന്‍ഡ് മാനേജ്മെന്റ് എന്നിവയില്‍ പി.ജി പ്രോഗ്രാമുകളുണ്ട്. നവംബര്‍ 26 ന് മൂന്നു സെഷനുകളിലായാണ് പരീക്ഷ. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ്. വെര്‍ബല്‍ എബിലിറ്റി ആന്‍ഡ് റീഡിങ് കോംപ്രിഹെന്‍ഷന്‍ , ഡേറ്റ ഇന്റര്‍പ്രറ്റേഷന്‍ ആന്‍ഡ് ലോജിക്കല്‍ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നീ മൂന്ന് വിഭാഗങ്ങളില്‍നിന്നാണ് ചോദ്യങ്ങള്‍. പ്രത്യേക സിലബസില്ല. മോക്ക് ടെസ്റ്റ് കാറ്റ് വെബ്സൈറ്റിലുണ്ട്. കേരളത്തില്‍ കോട്ടയം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ പരീക്ഷയെഴുതാം. ജനുവരി രണ്ടാം വാരത്തോടെ ഫലം പ്രതീക്ഷിക്കാം .വെബ്സൈറ്റ്: www.iimcat.ac.in.

കോമണ്‍ മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (CMAT)
എ.ഐ.സി.ടി.ഇ അഫിലിയേഷനുള്ളതടക്കം രാജ്യത്തെ ആയിരത്തിലേറെ മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ എം.ബി.എ / പി.ജി. ഡി.എം പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ( NTA) നടത്തുന്ന പൊതു പ്രവേശന പരീക്ഷ. വെബ്സൈറ്റ്: cmat.nta.nic.in.

മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (MAT)
വിവിധ സ്വകാര്യ/ സ്വാശ്രയ മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ എം.ബി.എ, അനുബന്ധ മാനേജ്മെന്റ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ആള്‍ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്‍ (AIMA) നടത്തുന്ന അഭിരുചി പരീക്ഷ. വെബ്സൈറ്റ്: mat.aima.in.

കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (KMAT)
കേരളത്തിലെ വിവിധ മാനേജ്മെന്റ് സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള പരീക്ഷയാണ് കെമാറ്റ് . കേരള എന്‍ട്രന്‍സ് കമ്മിഷണറാണ് പരീക്ഷ നടത്തുന്നത്. വെബ്സൈറ്റ്: www.cee.kerala.gov.in.

സേവിയര്‍ അഡ്മിഷന്‍ ടെസ്റ്റ് (XAT)
ജംഷഡ്പൂരിലെ XLRI (സേവിയര്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്റ്) നടത്തുന്ന മാനേജ്മെന്റ് പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷ. അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന ഈ പരീക്ഷയുടെ സ്‌കോര്‍ രാജ്യത്തെ വിവിധ മാനേജ്മെന്റ് സ്ഥാപനങ്ങളുടെ പ്രവേശനത്തിനായി പരിഗണിക്കാറുണ്ട്. വെബ്സൈറ്റ്: xatonline.in.

ഗ്രാജ്വേറ്റ് മാനേജ്മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (GMAT)
രാജ്യാന്തര തലത്തില്‍ മാനേജ്മെന്റ് പഠനത്തിനുള്ള യോഗ്യതാ പരീക്ഷയാണ് ജിമാറ്റ് . അമേരിക്കയിലെ ഗ്രാജ്വേറ്റ് മാനേജ്മെന്റ് അഡ്മിഷന്‍ കൗണ്‍സില്‍ (GMAC) ആണ് പരീക്ഷ നടത്തുന്നത്. ഇന്ത്യയിലെ വിവിധ മാനേജ്മെന്റ് സ്ഥാപനങ്ങളുടെ പ്രവേശനത്തിനും 'ജിമാറ്റ് ' സ്‌കോര്‍ പരിഗണിക്കാറുണ്ട്. വെബ്സൈറ്റ്: www.mba.com.

ഓപണ്‍ മാറ്റ് (OPEN MAT)
ഇന്ദിരഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്സിറ്റിയിലെ എം.ബി.എക്കും അനുബന്ധ മാനേജ്മെന്റ് പ്രോഗ്രാമുകള്‍ക്കുമുള്ള പ്രവേശന പരീക്ഷ . നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) ആണ് പരീക്ഷ നടത്തുന്നത്. വെബ്സൈറ്റ്: www.ignou.ac.in.

AIMS ടെസ്റ്റ് ഫോര്‍ മാനേജ്മെന്റ് അഡ്മിഷന്‍സ് (ATMA)
മാനേജ്മെന്റ് അടക്കം വിവിധ പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് സ്‌കൂള്‍സ് (AIMS) രാജ്യാന്തര തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷ. രാജ്യത്തെ വിവിധ മാനേജ്മെന്റ് സ്ഥാപനങ്ങള്‍ പ്രവേശനത്തിനായി 'ആത്മ' സ്‌കോര്‍ പരിഗണിക്കാറുണ്ട്. വെബ്സൈറ്റ്: www.atmaaims.com.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രെയ്ഡ് (IIFT) യുടെ വിവിധ കാംപസുകളിലുള്ള എം.ബി.എ (ഇന്റര്‍ നാഷണല്‍ ബിസിനസ് ) പ്രോഗ്രാമിനുള്ള പ്രവേശന പരീക്ഷ (iift.nta.nic.in), പൂനെയിലെ സിംബയോസിസ് ഇന്റര്‍നാഷണല്‍ യൂനിവേഴ്സിറ്റിയിലെ വിവിധ മാനേജ്മെന്റ് പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയായ SNAP (www.nsaptest.org) , പ്രൈവറ്റ് മേഖലയിലെ വിവിധ ബിസിനസ് സ്‌കൂളുകള്‍ പരിഗണിക്കുന്ന ഗ്രാജ്വേറ്റ് മാനേജ്മെന്റ് അഡ്മിഷന്‍ കൗണ്‍സില്‍ (GMAC) നടത്തുന്ന NMAT (www.gmac.com) തുടങ്ങി നിരവധി പ്രവേശന പരീക്ഷകളും നിലവിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago