യോഗി ആദിത്യനാഥിനെതിരെ ഗ്രൂപ്പ് അംഗത്തിന്റെ പരാമര്‍ശം; വാട്‌സാപ്പ് അഡ്മിനെ അറസ്റ്റ് ചെയ്ത് യു.പി പൊലിസ്
ലഖ്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒരു ഗ്രൂപ്പ് മെംബര്‍ പരാമര്‍ശം നടത്തിയതിന് വാട്‌സാപ്പ് അഡ്മിനെ അറസ്റ്റ് ചെയ്ത് യു.പി പൊലിസ്.ആഗസ്റ്റ് ആറിനാണ് 35 കാരനായ ഷഹാബുദ്ദീന്‍ അന്‍സാരിയെ മുഖ്യമന്ത്രിക്കെതിരെ ഗ്രൂപ്പംഗം അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിട്ടും ഉചിതമായ നടപടി സ്വീകരിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി യു.പി പൊലിസ് അറസ്റ്റ് ചെയ്തത്.
'മുഖ്യമന്ത്രിക്കെതിരെ ഗ്രൂപ്പ് അംഗമായ മുസ്‌ലിം അന്‍സാരി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിട്ടും ഗ്രൂപ്പ് അഡ്മിനായ ഷഹാബുദ്ദീന്‍ അന്‍സാരി അതിനെതിരെ നടപടി സ്വീകരിച്ചില്ല. അയാള്‍ മെസേജ് ഡിലീറ്റ് ചെയ്യുകയോ, മുസ്‌ലിം അന്‍സാരിയെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കുകയോ ചെയ്തില്ല,' യു.പി പൊലിസ് എസ്.എച്ച്.ഒയായ അജയ് കുമാര്‍ പറഞ്ഞു.
ഗ്രൂപ്പ് അംഗമായ മുസ്‌ലിം അന്‍സാരിക്കെതിരെ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും, അയാളെ ഉടന്‍ കണ്ടെത്തുമെന്നും ബദോഹി പൊലിസ് ട്വീറ്റ് ചെയ്തു.'നഗര്‍ പാലിക പരിഷത്ത് ബദോഹി' എന്ന ഗ്രൂപ്പിലാണ് മുസ്‌ലിം അന്‍സാരി യോഗിക്ക് എതിരായ പരാമര്‍ശം നടത്തിയത്. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 500, 504, 505,506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഷഹാബുദ്ദിനും, അന്‍സാരിക്കുമെതിരെ യു.പി പൊലിസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
◆व्हाट्सएप ग्रुप में मा0 मुख्यमंत्री जी उ0प्र0 के विरुद्ध अशोभनीय टिप्पणी करने के प्रकरण का आरोपी ग्रुप एडमिन गिरफ्तार।
— BHADOHI POLICE (@bhadohipolice) August 6, 2023
◆आरोपी पोस्टकर्ता की गिरफ्तारी हेतु किया जा रहा प्रयास।
◆आरोपी पोस्टकर्ता व ग्रुप एडमिन के विरुद्ध तत्समय ही सुसंगत धाराओं में किया गया था अभियोग पंजीकृत। pic.twitter.com/0drIjDByQ4
Content Highlights: WhatsApp group admin held for not removing derogatory remarks against yogi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."