പഠനത്തോടൊപ്പം തൊഴിലാണോ ലക്ഷ്യം; മികച്ച സാധ്യതകളുള്ള അഞ്ച് വിദേശ രാജ്യങ്ങള്‍ ഇവയാണ്
പഠനത്തോടൊപ്പം തൊഴിലാണോ ലക്ഷ്യം; മികച്ച സാധ്യതകളുള്ള അഞ്ച് വിദേശ രാജ്യങ്ങള്‍ ഇവയാണ്
മെച്ചപ്പെട്ട ജീവിത സാഹചര്യവും, തൊഴിലും, വിദ്യാഭ്യാസവും തേടി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ആളുകളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കേരളത്തില്‍ നിന്നടക്കമുള്ള വിദ്യാര്‍ഥികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. എന്നാല്‍ ഏത് രാജ്യങ്ങളില്‍ പഠിക്കണമെന്നത് പലരെയും ഒരുപോലെ കുഴക്കുന്ന കാര്യമാണ്. പഠന നിലവാരം, തൊഴില്‍ സാധ്യത, സര്‍വകലാശാലകള്‍, ഫീസ്, എന്നിവയോടൊപ്പം ഒരു രാജ്യത്തിന്റെ പ്രതിശീര്‍ഷ വരുമാനവും നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. സ്വാഭാവികമായും വിദേശ പഠനത്തിന് തെരഞ്ഞെടുക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് ഒരു വര്‍ഷം ലഭിക്കുന്ന ആകെ തുകയും നമ്മള്‍ അറിഞ്ഞിരിക്കണം. അത്തരത്തില്‍ വിദേശ പഠനത്തിന്റെയും തൊഴിലിന്റെയും അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച അഞ്ച് രാജ്യങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
- ജര്‍മ്മനി
വിദേശ വിദ്യാര്‍ഥികള്‍ക്ക് മികച്ച സാധ്യതകള്‍ നല്‍കുന്ന രാജ്യങ്ങളില്‍ അഞ്ചാമത് ജര്‍മ്മനിയാണ്. ഇവിടുത്തെ സര്‍ക്കാര്‍ കോളജുകളിലും യൂണിവേഴ്‌സിറ്റികളിലും സാധാരണയായി ട്യൂഷന്‍ ഫീസ് ഈടാക്കാറില്ല. അതുകൊണ്ട് തന്നെ രാജ്യത്തേക്കുള്ള വിദ്യാര്‍ഥികളുടെ കുടിയേറ്റത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പഠനത്തിന് പുറമെ വരുന്ന താമസമടക്കമുള്ള ചെലവുകള്‍ക്കായി നിങ്ങള്‍ക്ക് മിനിമം ശമ്പളം വാഗ്ദാനം ചെയ്യുന്ന പാര്‍ട്ട് ടൈം ജോലികള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് ചെയ്യാനാവും. പ്രതിശീര്‍ഷ വരുമാനമാണെങ്കില്‍ വര്‍ഷത്തില്‍ 22,425 ഡോളറാണ് ഒരോ പൗരനും ശരാശരി ലഭിക്കുന്നത്.
- ഫ്രാന്‍സ്
ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പേര് കേട്ട നാടാണ് ഫ്രാന്‍സ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഫ്രാന്‍സില്‍ തുടര്‍പഠനത്തിനാവശ്യമായ നിര്‍ണായക കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിദേശ പഠനം സ്വപ്‌നം കാണുന്ന ഇന്ത്യക്കാര്‍ക്ക് മികച്ചൊരു ഓപ്ഷനാണ് ഫ്രാന്‍സ്. ഓരോ വര്‍ഷവും 30,000ലധികം വിദ്യാര്‍ഥികളെ ഫ്രാന്‍സിലേക്കെത്തിക്കാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. താരതമ്യേന കുറഞ്ഞ ഫീസാണ് ഫ്രാന്‍സിലെ യൂണിവേഴ്‌സിറ്റികളില്‍ പഠനത്തിനായി വേണ്ടിവരുന്നത്. വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണിത്. മാത്രമല്ല രാജ്യത്തെ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം 21,149 ഡോളറാണ്. - ലക്‌സംബര്‍ഗ്
ജീവിത നിലവാരത്തിന്റെ പേരില്‍ പ്രശസ്തമായ രാജ്യമാണ് ലക്‌സംബര്‍ഗ്. രാജ്യത്തെ സ്വകാര്യ സര്‍വ്വകലാശാലകളില്‍ പൊതുവെ വിലയ ഫീസാണ് ഈടാക്കുന്നത്. പക്ഷെ സര്‍ക്കാര്‍ സര്‍വകലാശാലകളിലും കോളജുകളിലും ട്യൂഷന്‍ ഫീസില്ലാതെ പഠിക്കാവുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. സ്‌കോളര്‍ഷിപ്പുകള്‍, വിവിധ ഗ്രാന്റുകള്‍ എന്നിവയിലൂടെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനച്ചെലവുകള്‍ ലഘൂകരിക്കാന്‍ സാധിക്കും. കൂട്ടത്തില്‍ പാര്‍ട്ട് ടൈം ജോലിക്കുള്ള സാധ്യതയും രാജ്യം മുന്നോട്ട് വെക്കുന്നുണ്ട്. ലക്‌സംബര്‍ഗിലെ പ്രതിശീര്‍ഷ വരുമാനം 30,209 ഡോളറാണ്. - ഡെന്‍മാര്‍ക്ക്
മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന കമ്പനികളും ഡെന്‍മാര്‍ക്കിലുണ്ട്. പഠന ശേഷം വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് ജോലിക്ക് അവസരമൊരുക്കുന്ന കാര്യത്തിലും ഡെന്‍മാര്‍ക്കിലെ യൂണിവേഴ്‌സിറ്റികള്‍ മുന്നിലാണ്. രാജ്യത്തിലെ പ്രതിശീര്‍ഷ വരുമാനം 16,240 ഡോളറാണ്. - സ്വീഡന്‍
റിപ്പോര്‍ട്ട് പ്രകാരം അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനും ജോലിക്കും സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതുള്ളത് സ്വീഡനാണ്. അക്കാദമിക് മികവിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ലഭ്യമാക്കുന്ന രാജ്യമാണ് സ്വിഡന്‍. ലോകോത്തര യൂണിവേഴ്‌സിറ്റികളും താരതമ്യേന കുറഞ്ഞ ഫീസും സ്വീഡനെ വിദ്യാര്‍ഥികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റുന്നു. പ്രതിശീര്‍ഷ വരുമാനം 28,246 ഡോളറാണ്,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."