മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് 2 പുതിയ ഷോറൂമുകള്‍ കൂടി തുറന്നു
ദുബായ്/മയിലാടുതുറൈ: 11 രാജ്യങ്ങളിലായി 325ലധികം ഷോറൂമുകളുടെ ആകര്‍ഷകമായ റീടെയില്‍ ശൃംഖലയുള്ള ലോകത്തെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീടെയില്‍ ബ്രാന്‍ഡായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ആഗോള വിപുലീകരണ ഭാഗമായി ഇന്ത്യയില്‍ 2 പുതിയ ഷോറൂമുകള്‍ കൂടി ആരംഭിച്ചു. അഹമ്മദാബാദിലെ സാറ്റലൈറ്റ് റോഡ്, തമിഴ്‌നാട്ടിലെ മയിലാടുതുറൈ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍ തുടങ്ങിയത്. സാറ്റലൈറ്റ് റോഡിലെ ഷോറൂം അഹമ്മദാബാദിലെ ബ്രാന്‍ഡിന്റെ രണ്ടാമത്തേതും, മയിലാടുതുറൈയിലേത് തമിഴ്‌നാട്ടിലെ 23-ാമത്തതുമാണ്. അഹമ്മദാബാദിലെ ഷോറൂം വെജല്‍പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗം അമിത് താക്കര്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി അഹമ്മദിന്റെ വെര്‍ച്വല്‍ ഉദ്ഘാടനത്തിന് ശേഷം പൂംപുഹാര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗം നിവേത എം. മുരുകന്‍ മയിലാടുതുറൈയിലെ ഷോറൂം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ മുതിര്‍ന്ന മാനേജ്‌മെന്റ് ടീം അംഗങ്ങളും വിശിഷ്ടാതിഥികളും ഉപയോക്താക്കളും അഭ്യുദയ കാംക്ഷികളും ചടങ്ങുകളില്‍ പങ്കെടുത്തു.
യഥാക്രമം 9,000 ചതുരശ്ര അടിയിലും 5,390 ചതുരശ്ര അടിയിലും വ്യാപിച്ചു കിടക്കുന്ന അഹമ്മദാബാദിലെയും തമിഴ്‌നാട്ടിലെയും ഷോറൂമുകളില്‍ പരമ്പരാഗതവും സമകാലികവുമായ ഡിസൈനുകളാല്‍ സമ്പന്നമാക്കിയ ബ്രൈഡല്‍ ആഭരണ ശേഖരങ്ങളുടെ വിസ്മയിപ്പിക്കുന്ന ശ്രേണിക്ക് പുറമെ, സ്വര്‍ണം, വജ്രം, അമൂല്യ രത്‌നങ്ങള്‍, പ്‌ളാറ്റിനം എന്നിവയില്‍ രൂപകല്‍പന ചെയ്ത കമനീയമായ ആഭരണങ്ങളുടെ വിപുലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്. മലബാര്‍ എക്‌സ്‌ക്‌ളൂസിവ് ബ്രാന്‍ഡുകളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഡിസൈനുകളും പുതിയ ഷോറൂമുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
അഹമ്മദാബാദില്‍ രണ്ടാമത്തെ ഷോറൂമും തമിഴ്‌നാട്ടില്‍ 23-ാമത്തെ ഷോറൂമും ആരംഭിക്കാനായത് ഏറെ അഭിമാനവും സന്തോഷവും നല്‍കുന്ന കാര്യമാണെന്ന് മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് 30-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് മികച്ച ആഭരണ ശേഖരം, ഉപയോക്തൃ കേന്ദ്രീകൃത നയങ്ങള്‍, ലോകോത്തര സേവനങ്ങള്‍ എന്നിവയുള്‍ക്കൊള്ളുന്ന വിശിഷ്ടമായ ജ്വല്ലറി ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തില്‍ ബ്രാന്‍ഡ് എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെയും തമിഴ്‌നാട്ടിലെയും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സേവനം നല്‍കാനുള്ള അവസരം പ്രദാനം ചെയ്യുന്ന പുതിയ ഷോറൂമുകള്‍ ഈ മേഖലകളിലെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ സാന്നിധ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."