കൊറിയയില്‍ പഠിക്കാന്‍ ഇനി ഭാഷയൊരു പ്രശ്‌നമാകില്ല; മലയാളികള്‍ക്ക് സുവര്‍ണാവസരം; കൂടുതലറിയാം
കൊറിയയില്‍ പഠിക്കാന്‍ ഇനി ഭാഷയൊരു പ്രശ്‌നമാകില്ല; മലയാളികള്‍ക്ക് സുവര്‍ണാവസരം; കൂടുതലറിയാം
ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് സൗത്ത് കൊറിയ. ജപ്പാന്‍ പോലുള്ള സമീപ രാജ്യങ്ങളെ പോലെ തന്നെ ടെക്‌നോളജിയിലും എഞ്ചിനീയറിങ്ങിലും തങ്ങളുടേതായ പാരമ്പര്യം അവകാശപ്പെടാനാവുന്ന രാഷ്ട്രമാണ് കൊറിയയും. സഹോദര രാജ്യമായ ഉത്തര കൊറിയ വിദേശ രാജ്യങ്ങളുമായുള്ള സഹവാസം അവസാനിപ്പിച്ച് ഒതുങ്ങിക്കഴിയുമ്പോള്‍ അതിന് വിപരീതമായി കുടിയേറ്റക്കാര്‍ക്ക് ദക്ഷിണ കൊറിയയുടെ അതിര്‍ത്തികള്‍ എല്ലാകാലത്തും തുറന്നിട്ടിരിക്കുന്നു.
കഴിഞ്ഞ കുറച്ച് നാളുകള്‍ക്കിടെ കൊറിയന്‍ സര്‍ക്കാര്‍ വിദേശ വിദ്യാര്‍ഥികളെ രാജ്യത്തേക്കെത്തിക്കാനായി വിപുലമായ പല പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ലോകോത്തര നിരവാരമുള്ള നിരവധി യൂണിവേഴ്‌സിറ്റികള്‍ കൊറിയയിലുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും വിദ്യാഭ്യാസത്തിനും ജോലിക്കുമായി വലിയ രീതിയിലുള്ള കുടിയേറ്റം സാധ്യമാകുമെന്നാണ് കൊറിയന്‍ സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്.
കൊറിയയിലെ സര്‍വകലാശാലകളില്‍ പഠനം ആഗ്രഹിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഭാഷ. അതുകൊണ്ട് തന്നെ കൊറിയയില്‍ പഠിക്കാനും ജോലി ചെയ്യാനും മലയാളികളടക്കമുള്ളവര്‍ വിമുഖത കാണിക്കാറുണ്ട്. ഈ പ്രതിസന്ധി മറികടക്കാനായി കൂടുതല്‍ കൊറിയന്‍ യൂണിവേഴ്‌സിറ്റികള്‍ തങ്ങളുടെ അക്കാദമിക കോഴ്‌സുകള്‍ ഇംഗ്ലീഷില്‍ കൂടി ലഭ്യമാക്കാനൊരുങ്ങുകയാണ്. എഞ്ചിനീയറിങ്, സയന്‍സ്, ബിസിനസ്, ഹ്യൂമാനിറ്റീസ് കോഴ്‌സുകളാണ് ഇത്തരത്തില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് കൂടി സൗകര്യപ്രദമായ രീതിയിലേക്ക് മാറുന്നത്. ഇതിലൂടെ ഭാഷാ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ഇതിനായി സാധ്യമായ നടപടികള്‍ എത്രയും വേഗം കൈകൊള്ളാനാണ് നിര്‍ദേശം.
ലോകറാങ്കിങ്ങില്‍ മുന്‍പന്തിയിലുള്ള കൊറിയന്‍ യൂണിവേഴ്‌സിറ്റികള്‍
- സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി (റാങ്ക് 29)
- കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (42)
- പൊഹാങ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (71)
- യോന്‍സെ യൂണിവേഴ്‌സിറ്റി (73)
- കൊറിയ യൂണിവേഴ്‌സിറ്റി (74)
- ഹാന്‍യാങ് യൂണിവേഴ്‌സിറ്റി (157)
- യുല്‍സാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (197)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."