ചികിത്സാവിവാദം: മൂന്നാംനിര നേതാക്കളെക്കൊണ്ട് മൂന്നാംകിട ആരോപണം ഉന്നയിക്കുന്നു: സി.പി.എമ്മിനെതിരെ വി.ഡി സതീശന്‍
ചികിത്സാവിവാദം: മൂന്നാംനിര നേതാക്കളെക്കൊണ്ട് മൂന്നാംകിട ആരോപണം ഉന്നയിക്കുന്നു: സി.പി.എമ്മിനെതിരെ വി.ഡി സതീശന്‍
കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട ആരോപണവുമായി രംഗത്തെത്തിയ സി.പി.എം. നേതാവ് കെ. അനില്‍കുമാറിന് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വിദേശത്തും ഇന്ത്യയിലും കേരളത്തിലുമായി അദ്ദേഹത്തിന് നല്‍കാവുന്ന മികച്ച ചികിത്സ നല്‍കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ സഹധര്‍മ്മിണിയും മൂന്ന് മക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ആലോചിച്ചാണ് എല്ലാ തീരുമാനങ്ങളുമെടുത്തത്. ഇപ്പോള്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിക്കുന്നതിന് വേണ്ടിയാണ് സി.പി.എം മൂന്നാംകിട ആരോപണം മൂന്നാംനിര നേതാക്കളെക്കൊണ്ട് പറയിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുകൊണ്ട് ഉമ്മന്‍ചാണ്ടിയുടെ പ്രാര്‍ഥന വേണ്ടെന്ന് പാര്‍ട്ടിക്ക് പറയാന്‍ പറ്റുമോ?. അതൊക്കെ മതപരമായ വിശ്വാസമാണ്.. അതിലൊക്കെ കയറിപ്പിടിച്ച് സിപിഎം തരണതാണ കളി കളിക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. 'സ്വന്തംപിതാവ് കിടക്കുന്ന ശവക്കല്ലറയില്‍ ചാണ്ടി ഉമ്മന്‍ പോകാന്‍ പാടില്ലെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണാണ് പറയുന്നത്. അവര്‍ എന്തുപറയും' സതീശന്‍ പറഞ്ഞു.
രാഷ്ട്രീയമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് പറഞ്ഞത്. എന്നിട്ട് ഇപ്പോള്‍ എന്താണ് നടക്കുന്നത്?. സിപിഎമ്മിന് എന്തെങ്കിലും വാ തുറന്ന് രാഷ്ട്രീയം പറയാന്‍ പറ്റുമോ?, എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ പ്രതിക്കൂട്ടിലാകും. അതിനാണ് ചികിത്സ, പള്ളി, പ്രാര്‍ഥന തുടങ്ങിയവയുമായി രംഗത്തുവരുന്നത്.
അടിയന്തരപ്രമേയം കൊണ്ടുവരാഞ്ഞത് പിണറായിയുടെ മറുപടി ഭയന്നിട്ടാണെന്ന ബാലന്റെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു.
'പിണറായിയെ പേടിച്ചിട്ടല്ലേ ഞങ്ങളൊക്കെ നടക്കുന്നത്. മറുപടി പറയുമ്പോള്‍ കാണാമല്ലോ. ഒന്നും പറയാറില്ലല്ലോ. ഇത്രയും വലിയ ആരോപണം ഉയര്‍ന്നിട്ടും വാര്‍ത്താസമ്മേളനം നടത്തി മാധ്യമങ്ങളോട് പറയാനുള്ള ധൈര്യം പോലും മുഖ്യമന്ത്രിക്കില്ല. നോക്കിയെങ്കിലും വായിച്ചാലും മതി' സതീശന്‍ പറഞ്ഞു.
vd-satheesan-against-cpm-campaign-on-ummenchandi-treatment
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."