പുതുപ്പള്ളിയില്‍ ജെയ്കിന് ഹാട്രിക് കിട്ടും, അപ്പനോടും മകനോടും തോറ്റെന്ന പേരും കിട്ടും; ആശംസകളെന്ന് കെ.മുരളീധരന്‍
പുതുപ്പള്ളിയില്‍ ജെയ്കിന് ഹാട്രിക് കിട്ടും, അപ്പനോടും മകനോടും തോറ്റെന്ന പേരും കിട്ടും; ആശംസകളെന്ന് കെ.മുരളീധരന്‍
കോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ വിജയം ഉറപ്പെന്ന് കെ മുരളീധരന്‍.ഉമ്മന്‍ ചാണ്ടി ചികിത്സ വിവാദം.സിപിഎം നടത്തുന്നത് തറ പ്രചരണം മാത്രമാണ്. .ഉമ്മന്‍ ചാണ്ടിക്ക് എല്ലാ ചികില്‍സയും കുടുംബം നല്‍കി. ഇടതുമുന്നണിക്ക് നേട്ടങ്ങള്‍ ഒന്നും പറയാന്‍ ഇല്ലാത്തത് കൊണ്ടാണ് തറയായ കാര്യങ്ങള്‍ പറയുന്നതെന്നും ജനം അത് തള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ജെയ്ക് സി തോമസിന് ഹാട്രിക് കിട്ടും. അപ്പനോടും മകനോടും തോറ്റു എന്ന പേരുമുണ്ടാവും. അതിന് ആശംസകളെന്നും അദ്ദേഹം പരിഹസിച്ചു.
മാസപ്പടി വിവാദത്തില്‍ യൂഡിഎഫ് കാര്യമായി പ്രതികരിക്കാത്തതിനെ മുരളീധരന്‍ ന്യായീകരിച്ചു പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം മറുപടി പറയേണ്ടതില്ല എന്നത് കൊണ്ടാണ് പറയാത്തത് .എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പണം സ്വീകരിക്കാറുണ്ട്.എന്നാല്‍ ഇപ്പോഴത്തെ വിവാദവുമായി അതിന് ബന്ധമില്ല.ബ്ലാക്ക് ലിസ്റ്റില്‍ പെടാത്ത കമ്പനികളില്‍ നിന്നും സാധാരണയായി രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന വാങ്ങാറുണ്ട്.വരുമാനം മറച്ച് വച്ചാല്‍ ഡിസ്‌ക്വാളിഫിക്കേഷന്‍ ഉണ്ടാകും. വരുമാനം കാണിച്ചോ എന്ന് പരിശോധിക്കേണ്ടതാണ്. കാള പെറ്റു എന്ന് കേട്ടാല്‍ കയറെടുക്കുന്ന പരിപാടി കോണ്‍ഗ്രസിനില്ല..വീണയ്ക്ക് നല്‍കിയ തുക ആദായ നികുതി റിട്ടേണില്‍ കാണിച്ചിട്ടുണ്ടോ ?വീണ വിജയന് ഡയറക്ട് ആണ് തുക കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."