പ്രചാരണത്തിന് ചൂടേറുന്നു; പുതുപ്പള്ളിയിൽ ഇന്ന് യു.ഡി.എഫ് കൺവെൻഷൻ, മുതിർന്ന നേതാക്കളെത്തും
പ്രചാരണത്തിന് ചൂടേറുന്നു; പുതുപ്പള്ളിയിൽ ഇന്ന് യു.ഡി.എഫ് കൺവെൻഷൻ
കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിലെ യു.ഡി.എഫ് കൺവെൻഷൻ ഇന്ന് നടക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അധ്യക്ഷത വഹിക്കും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, യു.ഡി.എഫ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, ഷിബു ബേബി ജോൺ, മാണി സി. കാപ്പൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. വൈകിട്ട് 4 മണിക്ക് നടക്കുന്ന കൺവെൻഷനിൽ വൻജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
വ്യാഴാഴ്ചയാണ് പുതുപ്പള്ളിയിൽ എൽ.ഡി.എഫ് കൺവെൻഷൻ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനായിരിക്കും കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയൻ കൺവെൻഷനിൽ പങ്കെടുക്കില്ലെങ്കിലും പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തും. ഈ മാസം 24 ന് മുഖ്യമന്ത്രി അയർക്കുന്നത്തും പുതുപ്പള്ളിയിലും ചേരുന്ന എൽഡിഎഫിന്റെ യോഗങ്ങളിൽ പങ്കെടുക്കും.
ശക്തമായ യു.ഡി.എഫ് - എൽ.ഡി.എഫ് പ്രചാരണമാണ് മണ്ഡലത്തിൽ നടക്കുന്നത്. യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസും ആരോപണ പ്രത്യാരോപണങ്ങളുമായി കളം പിടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."